മിക്കവാറും വീടുകളിലും റേഷൻ കടയിൽ നിന്നും കിട്ടുന്ന കടല കാണാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഈ കടല കൊണ്ട് ഒരു അടിപൊളി കിടിലൻ റെസിപ്പി ഉണ്ടാക്കിയാലോ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു ജാമാണ് നൂറ്റെല്ല. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഈ കടല കൊണ്ട് നുട്ടല്ല തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ നല്ല പോലെ തുടച്ച ശേഷം ഒരു കപ്പ് കടല ചേർക്കുക. ഇനി കടലയെ ലോ ടു മീഡിയം ഫ്ളൈമിലിട്ട് നന്നായി വറുക്കുക.
ശേഷം ക്രിസ്പിയായി വറുത്തെടുത്ത കടലയെ ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം അതിനൊപ്പം മുക്കാൽ കപ്പ് ഷുഗർ കൂടി ചേർത്ത ശേഷം ഒന്നും കൂടി നന്നായി പൊടിച്ചെടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ കോകോ പൌഡർ കൂടി ചേർത്ത് വീണ്ടും നന്നായി പൊടിച്ചെടുക്കുക. ശേഷം ഈ പൊടിയിലേക്ക് അര കപ്പ് സൺ ഫ്‌ളവർ ഓയിലും ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക. ഇനി അര ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് ഒന്നും കൂടി മിക്‌സാക്കുക.
ശേഷം എല്ലാം കൂടി നന്നായി അടിച്ചെടുത്ത ശേഷം ഒരു കുപ്പിയിലിട്ട് വെക്കുക. എന്നിട്ട് ബ്രെഡിനൊപ്പവും ചപ്പാത്തിക്ക് ഒപ്പവുമെല്ലാം കഴിക്കാൻ കിടിലൻ രുചിയാണ് ഇത്. എല്ലാവരും ഉറപ്പായും ഈ നൂറ്റെല്ല ട്രൈ ചെയ്തു നോക്കണേ. ഇനി മുതൽ നൂറ്റെല്ല കടയിൽ നിന്നും വാങ്ങേണ്ടതേയില്ല. വളരെ കുറഞ്ഞ ചിലവിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു ജാമാണ് ഇത്. പുറത്തു നിന്ന് നൂറ്റെല്ല വാങ്ങുന്നത് കുറച്ചു ചിലവ് കൂടിയ കാര്യം തന്നെയാണ്. അപ്പോൾ സിമ്പിളായ ഈ ജാം എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
