മിക്കവാറും കൃഷികളും നാം ചെയ്യുന്നത് അതിന്റെ വിത്ത് മുളപ്പിച്ചിട്ടായിരിക്കും. എന്നാൽ ഇന്ന് നമുക്ക് ക്യാബേജ് വിത്തില്ലാതെ എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം. അതിനായി ക്യാബേജ് വിളവെടുത്ത ശേഷം അതിൽ നിന്നും മുളച്ചു വരുന്ന ചെറിയ മുളപ്പുകൾ എടുത്തു മാറ്റി നട്ടാൽ മതിയാകും. ഇളക്കി എടുക്കുമ്പോൾ തണ്ടോട് കൂടി ശ്രെദ്ധയോട് മുറിച്ചെടുക്കുക. എന്നാൽ മാത്രമേ അത് മുളച്ചു കിട്ടുള്ളൂ. ഇനി തൈകൾ എങ്ങനെയാണ് നടുന്നത് എന്ന് നോക്കാം.
ഇനി ഒരു പേപ്പർ കപ്പിലേക്ക് കുറച്ചു ചാണപ്പൊടിയും മണ്ണും മിക്സ് ചെയ്യുക. ശേഷം ഈ തയ് അതിലേക്ക് നടുക. ശേഷം തണലത്തു വെച്ച് മുളപ്പിച്ചെടുക്കുക. വെള്ളം കുറെച്ചെയായി ഒഴിച്ച് കൊടുക്കുക. ഏകദേശം പത്തു ദിവസം കൊണ്ട് തന്നെ വേരുകൾ വന്നിട്ടുണ്ടാകും. ശേഷം പുറമെയുള്ള കപ്പിന്റെ പേപ്പർ പതുക്കെ കീറി മാറ്റുക. ശേഷം ഒരു ഗ്രോ ബാഗിൽ മണ്ണും ചാണകവും നിറച്ചു വെക്കുക. എന്നിട്ട് അതിലേക്ക് ഈ ക്യാബേജ് തയ് മണ്ണോട് കൂടി ഇറക്കി വെച്ച് കൊടുക്കുക.
ഇടയ്ക്കിടെ നനച്ചു കൊടുക്കാൻ മറക്കരുത്. അപ്പോൾ ഒരു ക്യാബേജ് ചെടിയിൽ നിന്നും ഒത്തിരി തയ്‌കൾ കിട്ടിയിട്ടുണ്ടാകും. അതെല്ലാം ഇതുപോലെ ക്യാബേജ് നട്ട് പിടിപ്പിക്കുക. വളരെ ഉപയോഗപ്രദമായ ഒരു കാര്യമാണ് ഇത്. ഇനി ക്യാബേജ് വിത്തില്ലെങ്കിലും ഇതുപോലെ ഒരു തയ് കിട്ടിയാൽ ക്യാബേജ് കൃഷി തന്നെ നമുക്ക് ചെയ്യാവുന്നതാണ്. എല്ലാവരും ഇങ്ങനെ ഒന്ന് ക്യാബേജ് ക്രിഷി ചെയ്യണേ.
