ഫ്രൈ ചെയ്തു ബാക്കി വരുന്ന ഓയിൽ ഇനി കളയരുതേ

എന്നും നമ്മൾ പാചകത്തിനായി ഓയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ എന്നും ഉപയോഗിച്ച ശേഷം ഓയിൽ ബാക്കി വരാറുമുണ്ട്. പക്ഷെ ഒരുവട്ടം ഉപയോഗിച്ച ഓയിൽ ഒരു വട്ടം കൂടി ചൂടാക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ല കാര്യമല്ല. എന്നാൽ പൈസ കൊടുത്തു വാങ്ങുന്നത് കൊണ്ട് തന്നെ ബാക്കി വരുന്ന ഓയിൽ നമുക്ക് കളയാൻ അത്ര താല്പര്യമുള്ള കാര്യവുമല്ല. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് പാചകശേഷം ബാക്കി വരുന്ന ഓയിൽകൊണ്ട് ഒരു അടിപൊളി സാധനം ഉണ്ടാക്കിയാലോ.

അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ഐറ്റം തയ്യറാക്കുന്നത് എന്ന്. ആദ്യം നമുക്ക് ഉപയോഗിച്ച ശേഷം ബാക്കി വന്ന ഓയിൽ ഒരു കപ്പിലേക്ക് എടുക്കാം. ശേഷം ഒന്ന് അരിച്ചെടുക്കുക. പിന്നെ മീൻ വറുത്തു ബാക്കി വന്ന ഓയിൽ ഇങ്ങനെ ഉപയോഗിക്കാൻ കഴിയുകയില്ല. കാരണം അതിൽ നിന്നും ഒരു ബാഡ് സ്മെൽ പുറത്തേക്ക് വരും. ഇനി ഗ്ലാസിന്റെ കണ്ടെയ്നർ എടുക്കുക. ശേഷം ഈ കുപ്പിയിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം നിറച്ചു കൊടുക്കുക. ഇനി ഈ വെള്ളത്തിലേക്ക് മൂന്നു ടേബിൾ സ്പൂണോളം ഈ ഓയിൽ ഒഴിച്ച് കൊടുക്കുക.

ശേഷം ഒരു പ്ലാസ്റ്റിക് കവർ കൂടി എടുക്കുക. ശേഷം ഏത് കുപ്പിയാണോ എടുത്തത് ആ കുപ്പിയുടെ വായ് ഭാഗത്തിന്റെ അളവിൽ പ്ലാസ്റ്റിക് ഷീറ്റ് മുറിച്ചെടുക്കുക. ശേഷം ഷീറ്റിന്റെ നടുവിലായി ഒരു ഹോൾ ഇടുക. ഒരു ഭംഗിയുള്ള കാൻഡിൽ ആണ് ഉണ്ടാക്കുന്നത്. അതിൽ തിരിയിടാനായി ആണ് ഹോൾ ഇടേണ്ടത്. ശേഷം ഒരു തിരി ആ പ്ലാസ്റ്റിക് ഷീറ്റിന്റെ ഉള്ളിൽ കൂടി പകുതി ഭാഗം പുറത്തേക്ക് എടുക്കുക. ശേഷം ആ പ്ലാസ്റ്റിക് ഷീറ്റും തിരിയും കൂടി വെള്ളത്തിലേക്ക് വെച്ച് കൊടുക്കുക. എന്നിട്ട് പകുതി തിരി മുകളിൽ കാണുന്ന വിധത്തിൽ വേണം തിരി വെക്കാൻ.

എന്നിട്ട് മുകളിലായി കാണുന്ന തിരിയിലേക്ക് തീ കത്തിക്കുക. എത്രത്തോളം എണ്ണ ഒഴിച്ചിട്ടുണ്ട്. അത്രത്തോളം ഇത് അണയാതെ നിന്ന് കത്തുന്നതാണ്. അപ്പോൾ ഇനി മുതൽ ആരും ബാക്കി വന്ന ഓയിൽ കളയരുതേ. വളരെ സിമ്പിളായി കാൻഡിൽ നമുക്ക് തയ്യാറാക്കാൻ കഴിയും. ഇനി കടയിൽ നിന്നും കാൻഡിൽ വാങ്ങുകയേ വേണ്ട. എല്ലാവരും ഇനി മുതൽ ബാക്കി വരുന്ന ഓയിൽ കളയരുതേ.

Leave a Reply

You cannot copy content of this page