ഇതാണ് ആ റിഫ്രഷിങ് ഡ്രിങ്ക്, രുചി കഴിച്ചുതന്നെ അറിയണം

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സർബത്ത് ഉണ്ടാക്കിയാലോ. വളരെ രുചികര മായിട്ടുള്ള ഒരു റിഫ്രഷിങ് ഡ്രിങ്കാണിത്. ആർക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയുന്ന ഈ ഡ്രിങ്ക് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഡ്രിങ്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ഗ്ലാസ്സിലേക്ക് രണ്ട് ടേബിൾ സ്പൂൺ കുതിർത്തെടുത്ത കസ്കസ് ചേർത്ത് കൊടുക്കുക.

എന്നിട്ട് കാൽ ഗ്ലാസ് നന്നാരി സിറപ്പ് കൂടി അതിലേക്ക് ചേർക്കുക. എന്നിട്ട് ഒരു നാരങ്ങ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് അതിൻറെ നീര് ഗ്ലാസ്സിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നാരങ്ങ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് പച്ചമുളക് കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക. ചെറുതായി അരിഞ്ഞിട്ടു വേണം പച്ചമുളക് അതിലേക്ക് ചേർത്തുകൊടുക്കാൻ. എന്നിട്ട് അതിലേക്ക് അല്പം ഉപ്പും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് കുറച്ച് ഐസ്ക്യൂബ് കൂടെ ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ ക്രഷും കൂടി ചേർത്ത് ഇളക്കുക. ശേഷം കുറച്ച് തണുപ്പുള്ള സോഡയും ചേർത്ത് കൊടുക്കുക. ശേഷം ഒരു ഗ്ലാസ് മുകളിലായി വച്ച് ഇത് നല്ലപോലെ ഒന്ന് കുലുക്കി എടുക്കുക. എന്നിട്ട് നല്ല തണുപ്പോടെ സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള സർബത്ത് ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇതുപോലെ ഒരു ഡ്രിങ്ക് തയ്യാറാക്കി നോക്കണേ. നല്ല റിഫ്രഷിങ് ആയിട്ടുള്ള ഒരു ഡ്രിങ്കാണിത്. ട്രൈ ചെയ്തു നോക്കാൻ. മറക്കല്ലേ, കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply