ബ്രെഡ് വെച്ചിട്ട് ഒരു അടിപൊളി സ്വീറ്റ് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായതും പുതുമയുള്ളതുമായ ഒരു സ്വീറ്റ് നമുക്ക് ബ്രെഡ് വെച്ചിട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഏഴ് പീസ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ നാല് സൈഡും മുറിച്ചു മാറ്റുക. ശേഷം ബ്രെഡിനെ നാലായി മുറിക്കുക. ഇനി ഒരു പാനിൽ ഒന്നര ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിൽ കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള എണ്ണയിൽ ബ്രെഡിനെ ഇട്ട് കൊടുക്കുക.
ശേഷം ബ്രെഡിനെ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കുക. എല്ലാ ബ്രെഡും ഫ്രൈ ആക്കി കോരി എടുക്കുക. ശേഷം ഫ്രൈ ആക്കി എടുത്ത ബ്രെഡിനെ ചെറിയ പീസുകളായി മുറിക്കുക. ഇനി ഒരു ബൗളിലേക്ക് മൂന്നു ടേബിൾ സ്പൂൺ പാൽ ചൂടാക്കി എടുക്കുക. ശേഷം പാലിലേക്ക് നാല് ടേബിൾ സ്പൂൺ കോമ്പൗണ്ട് ചോക്ലേറ്റ് ചേർത്ത് ഇളക്കുക. ശേഷം ഒരു ടീസ്പൂൺ ബട്ടറും ചേർത്ത് ഇളക്കുക. ഇനി ഒരു പാനിലേക്ക് അര കപ്പ് ഷുഗർ ചേർക്കുക. എന്നിട്ട് അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഷുഗർ സിറപ്പ് തിളപ്പിച്ചെടുക്കുക. ശേഷം തിളച്ചു വന്ന മിക്സിലേക്ക് ഒരു ടീസ്പൂൺ ലൈറ്റ് കോകോ പൗഡർ ചേർത്ത് മിക്‌സാക്കുക.
ഇനി ഈ മിക്സിലേക്ക് രണ്ട് ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും കൂടി ചേർത്ത് ഇളക്കുക. ശേഷം നല്ല പോലെ തിളച്ചു വരുമ്പോൾ കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കുക. ഇനി നേരത്തെ ഫ്രൈ ആക്കി വെച്ചിട്ടുള്ള ബ്രെഡിന്റെ പീസുകൾ ഈ പഞ്ചസാര മിക്സിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിലിട്ടു നേരത്തെ തയ്യാറാക്കി വെച്ച ചോക്ലേറ്റ് മിക്‌സും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഷുഗർ സിറപ്പും, ചോക്ലേറ്റും കൂടി നന്നായി ബ്രെഡിൽ മിക്‌സായി വന്നാൽ ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കി പാനിൽ വിട്ടുവരുന്ന പാകം വരെ മിക്‌സാക്കുക.
ഇനി എല്ലാം നല്ല പോലെ പാനിൽ നിന്നും വിട്ടുവരുന്ന പരുവമായാൽ വറുത്തു വെച്ചിട്ടുള്ള നട്ട്സും കിസ്സ്മിസ്സും ചേർത്ത് ഇളക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് ഹൽവ തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു സ്വീറ്റാണ് ഇത്. വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ തയ്യാറാക്കി കൊടുക്കാൻ പറ്റിയ കിടിലൻ മധുരമാണ് ഇത്. എല്ലാവരും ഉറപ്പായും ഈ ബ്രെഡ് ഹൽവ ട്രൈ ചെയ്തു നോക്കണേ.
