നമ്മൾ എന്നും ചിക്കൻ ബിരിയാണിയോ ബീഫ് ബിരിയാണിയോ അല്ലെ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് ഒരു കിടിലൻ ഫിഷ് ബിരിയാണി ഉണ്ടാക്കിയാലോ. അയല മീൻ വെച്ചിട്ടാണ് ഈ ബിരിയാണി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന്. അതിനായി നാല് അയല മീൻ വൃത്തിയാക്കി നല്ല പോലെ കഴുകി എടുക്കുക. ശേഷം മീനിനെ വരഞ്ഞെടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക.
ശേഷം ഒരു നാരങ്ങയുടെ നീരും, ഒരു ടീസ്പൂൺ കുരുമുളക്പൊടിയും, ചേർത്ത് മീനുമായി മിക്‌സാക്കി റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെക്കുക. ശേഷം പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ മീൻ വറുത്തെടുക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം മീൻ ഫ്രൈ ആക്കാൻ. ഇനി ഫ്രൈ ആയി വന്ന മീനിനെ എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം ആ എണ്ണയിലേക്ക് തന്നെ കുറച്ചു ഗ്രാമ്പുവും, ഏലക്കായും, ഒരു പീസ് പട്ടയും, മൂന്നു കരയാമ്പുവും, ഒരു സവാള ചെറുതായി അരിഞ്ഞതും, അഞ്ചു വലിയ വെളുത്തുള്ളി പീസും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, മൂന്നു പച്ചമുളകും, കുറച്ചു കറിവേപ്പിലയും, ചേർത്ത് വഴറ്റുക.
ശേഷം വാടി വന്ന മസാലയിലേക്ക് ഒരു തക്കാളി അരിഞ്ഞതും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചേർത്ത് വഴറ്റുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, രണ്ടേകാൽ ഗ്ലാസ് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന തേങ്ങാപ്പാലിലേക്ക് ഒന്നര കപ്പ് ബസുമതി റൈസ് ചേർത്ത് ഇളക്കുക. എന്നിട്ട് അടച്ചു വെച്ച് ചോറ് വേവിക്കുക. ലോ ഫ്ളൈമിലിട്ടു വേണം അരി വേവിക്കാൻ. പതിനഞ്ച് മിനിറ്റായപ്പോൾ ചോറ് വെന്തു വന്നിട്ടുണ്ട്. ശേഷം ചോറിലേക്ക് വറുത്തു വെച്ചിട്ടുള്ള മീനും, ഒരു ഉരുളകിഴങ്ങ് അരിഞ്ഞു വേവിച്ചതും ചോറിന്റെ മുകളിലായി ചേർക്കുക.
ശേഷം ഏറ്റവും മുകളിലായി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ചോറ് ഒന്നും കൂടി ആവി കയറ്റി എടുക്കുക. ശേഷം മുകളിൽ കുറച്ചു സവാള വറുത്തതും, കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തതും, ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ അയല മീൻ ബിരിയാണി തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ വ്യത്യസ്തമായ ഒരു ബിരിയാണി ചോറാണ് ഇത്. ഒരുതവണ കഴിച്ചവർക്ക് തീർച്ചയായും ഈ ബിരിയാണി ഇഷ്ടമാകും. എല്ലാവരും ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
