തരികഞ്ഞിയിൽ ഇങ്ങനെ ഒരു മാറ്റം ആരും പ്രതീക്ഷിച്ചുകാണില്ല

ഇഫ്താർ കാലങ്ങളിൽ നോമ്പിന്റെ ക്ഷീണം മാറാനും ദാഹമടങ്ങാനും വേണ്ടി തയ്യാറാക്കുന്ന ഒരു റെസിപ്പിയാണ് തരികഞ്ഞി. ഈ റെസിപ്പി മലബാറിന്റെ സ്വന്തം റെസിപ്പി എന്നുതന്നെ പറയാം. എന്നാൽ എന്നും തയ്യറാറാക്കുന്നതിനേക്കാൾ കുറച്ചു വ്യത്യസ്തമായും അതീവ രുചിയിലും എങ്ങനെ തരികഞ്ഞി തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് ഒന്നര ലിറ്റർ ഫുൾ ഫാറ്റ് മിൽക്ക് എടുക്കുക. ശേഷം പാത്രത്തിലേക്ക് പന്ത്രണ്ട് ടേബിൾ സ്പൂൺ റവ എടുക്കുക. ശേഷം പാലിനെ അടുപ്പിലേക്ക് വെച്ച് നല്ല പോലെ ചൂടാക്കുക.

ശേഷം പാൽ നല്ല പോലെ ചൂടായി വന്നാൽ മൂന്നു ഏലക്ക ചതച്ച ശേഷം പാലിലേക്ക് ചേർക്കുക. ഇനി നല്ല പോലെ ഇളക്കി മിക്‌സാക്കുക. ശേഷം പാലിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം മെൽറ്റായി വന്ന പാലിലേക്ക് എടുത്തു വെച്ചിട്ടുള്ള റവ ചേർത്ത് ഇളക്കുക. റവ കുറെച്ചെയായി ചേർത്തിട്ടുവേണം പാലുമായി മിക്‌സാക്കാൻ. ശേഷം പാലും റവയും നല്ല പോലെ വെന്തു കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.

ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് അഞ്ചു ടേബിൾ സ്പൂൺ ഷുഗർ ചേർക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് പഞ്ചസാര മെൽറ്റാക്കി എടുക്കുക. ശേഷം കാരമലൈസ് ആയി വന്ന ഷുഗറിലേക്ക് അര കപ്പ് കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ഒരുപാട് നേരം തീയിലിട്ടു വേവിക്കേണ്ട ആവശ്യമില്ല. ശേഷം കുറുകിവന്ന മിക്സിനെ തരികഞ്ഞിയിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക.

ശേഷം ഈ മിക്സിനെ തരികഞ്ഞിയിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ വെച്ച് തരികഞ്ഞി ഇളക്കുക. ശേഷം ആവശ്യത്തിന് കുറുകി വരാൻ തുടങ്ങിയാൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു കാഷ്യൂ ചേർത്ത് മൂപ്പിക്കുക, ശേഷം മൂത്തുവന്ന കാഷ്യൂ നെയ്യിൽ നിന്നും കോരി എടുക്കുക. എന്നിട്ട് നെയ്യിലേക്ക് ഒരു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞ ശേഷം അതും നെയ്യിൽ വറുത്തു തരികഞ്ഞിയിലേക്ക് ചേർക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ തരികഞ്ഞി തയ്യാറായിട്ടുണ്ട്. എല്ലാവരും തീർച്ചയായും ഈ റെസിപ്പി തയ്യാറാക്കി നോക്കണേ. സാദാരണ തരികഞ്ഞിയിൽ നിന്നും ഏറെ വ്യത്യാസമാണ് ഈ കഞ്ഞി. എന്നും ഒരേ രീതിയിൽ തരികഞ്ഞി ഉണ്ടാക്കുന്നതിനേക്കാൾ ഇടയ്ക്കിടെ ഈ രീതിയിൽ തരികഞ്ഞി തയ്യാറാക്കി നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page