എന്നും ഒരേ പലഹാരം കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ വ്യത്യസ്തമായ പലഹാരങ്ങൾ കഴിക്കാനായിരിക്കും നമ്മൾ ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പെറോട്ട തയ്യാറാക്കിയാലോ. ഈ പെറോട്ട തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ ചേർക്കുക. ശേഷം മൈദയിലേക്ക് അരടീസ്പൂൺ ഉണക്കമുളക് ചതച്ചതും, പാകത്തിനുള്ള ഉപ്പും, രണ്ട് അല്ലി വെളുത്തുള്ളി വളരെ ചെറുതായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ പൊടിയായി അരിഞ്ഞെടുത്ത മല്ലിയിലയും കൂടി ചേർത്ത് നല്ല പോലെ മിക്‌സാക്കുക.
ശേഷം മാവിലേക്ക് ഒന്നര കപ്പും പിന്നെ മൂന്നു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മാവ് നല്ല പോലെ കലക്കിയെടുക്കുക. ശേഷം കലക്കിയെടുത്ത മാവിലേക്ക് മെൽറ്റാക്കിയെടുത്ത ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്തിളക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു തവി ബാറ്റർ ഒഴിച്ച് ഒന്ന് പരത്തുക. ഒരുപാട് കനം കുറച്ചു പരത്തേണ്ട കാര്യമില്ല. കുറച്ചു കട്ടിയിലാണ് ഈ പെറോട്ട തയ്യാറാക്കുന്നത്.
ശേഷം രണ്ട് സൈഡും വെന്തുവന്ന പെറോട്ടയെ തിരിച്ചും മറിച്ചുമിട്ട് പ്രസ് ചെയ്തു പൊള്ളിച്ചെടുക്കുക. സൈഡുഭാഗം ചട്ടുകം കൊണ്ട് ഒന്ന് പ്രെസ്സാക്കി കൊടുക്കുകയാണെങ്കിൽ പെട്ടന്ന് തന്നെ പലഹാരം പൊങ്ങി കിട്ടുന്നതാണ്. ശേഷം എല്ലാം മാവ്‌കൊണ്ടും ഇതുപോലെ പലഹാരം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പെറോട്ട തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടിയാണ് ഇത്. ചൂടോടെ കഴിക്കുന്നതാണ് ഈ റെസിപ്പി നല്ലത്. രാവിലെ ബ്രേക്ഫാസ്റ്റായും ഡിന്നറായുമെല്ലാം വളരെ ടേസ്റ്റിയാണ് ഇത്.
