മത്തങ്ങാ ഇഷ്ടമില്ലാത്തവർ പോലും ഇഷ്ടത്തോടെ കഴിക്കും

പച്ചക്കറികളിൽ മിക്കവാറും പേർക്കും ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് മത്തങ്ങ. എന്നാൽ മത്തങ്ങ കൊണ്ട് ഈ രീതിയിലൊരു സ്വീറ്റ് നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു ഹൽവയാണ് മത്തങ്ങ കൊണ്ട് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചെറിയ മത്തൻ തൊലി കളഞ്ഞ ശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം നല്ല പോലെ കഴുകിയെടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക.

ശേഷം നെയ്യിലേക്ക് 150 ഗ്രാം ശർക്കര ചേർത്ത് മെൽറ്റാക്കി എടുക്കുക. ശേഷം കാൽ കപ്പ് പഞ്ചസാര കൂടി ശർക്കരയിലേക്ക് ചേർത്തിളക്കുക. ഇനി കാൽ കപ്പ് വെള്ളവും ചേർത്ത് നല്ല പോലെ ഇളക്കി മെൽറ്റാക്കുക. ശേഷം മീഡിയം ഫ്ളൈമിൽ നല്ല പോലെ ഇളക്കുക. എല്ലാം നല്ല പോലെ മേൽറ്റായി വന്നാൽ അരിഞ്ഞു വെച്ചിട്ടുള്ള മത്തങ്ങാ ചേർത്ത് നന്നായി ഇളക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് അടച്ചു വെച്ച് മത്തങ്ങാ വേവിച്ചെടുക്കുക. അഞ്ചു മിനിറ്റായപ്പോൾ മത്തങ്ങയിൽ നിന്നും വെള്ളമൊക്കെ ഇറങ്ങി വന്നിട്ടുണ്ട്. ശേഷം മത്തങ്ങാ വീണ്ടും അടച്ചു വെച്ച് വേവിക്കുക.

ശേഷം മത്തങ്ങാ ആവശ്യത്തിന് വെന്തുവന്നപ്പോൾ അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് മത്തങ്ങയിലെ വെള്ളം നല്ല പോലെ വറ്റിച്ചെടുക്കുക. ഇനി രണ്ട് പിഞ്ച് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അഞ്ചു മിനിറ്റായപ്പോൾ മത്തങ്ങയിലെ വെള്ളം നല്ല പോലെ വറ്റി വന്നിട്ടുണ്ട്. ശേഷം ഫ്ളയിം ഓഫ് ചെയ്തു മാറ്റി വെക്കുക.

ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത നാറ്റ്സിനെ ഈ മത്തനിലേക്ക് ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മത്തങ്ങാ ഹൽവ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മത്തങ്ങാ കൊണ്ട് സ്വീറ്റ് തയ്യാറാക്കി നോക്കണേ. മത്തങ്ങാ ഇഷ്ടമില്ലാത്തവർ പോലും ഇങ്ങനെ തയ്യാറാക്കിയാൽ ഇഷ്ടത്തോടെ കഴിക്കും.

Leave a Reply

You cannot copy content of this page