ഇനി മീനും മറ്റ് കറികളും ഇല്ലെങ്കിലും വയറു നിറച്ചു ചോറുണ്ണാൻ ഈ ഒരൊറ്റ കറി മതി

മീനും ഇറച്ചിയുമൊന്നും ഇല്ല എങ്കിലും ചോറ് കഴിക്കാൻ ഒരു അടിപൊളി കറി ഉണ്ടാക്കിയാലോ. മീൻ കറിയേക്കാൾ ടേസ്റ്റിലുള്ള ഈ കറി കോളിഫ്ലവർ കൊണ്ടാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ ടേസ്റ്റി കറി എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 270 ഗ്രാം കോളിഫ്ലവർ നല്ല പോലെ കഴുകിയ ശേഷം നല്ല ചൂടായ വെള്ളത്തിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. എന്നിട്ട് ആ വെള്ളത്തിലേക്ക് കോളിഫ്‌ളവർ ഡിപ്പാക്കി വെക്കുക. എന്നിട്ട് വെള്ളത്തിൽ നിന്നും കോളിഫ്‌ളവർ അര മണിക്കൂറോളം മുക്കി വെച്ച ശേഷം ഒരു സ്‌ട്രെയ്നറിൽ ഇട്ട് വെക്കുക.

ഇനി ഇത് ഫ്രൈ ചെയ്യാനായി ഒരു മസാല തയ്യാറാക്കാം. അതിനായി ഒരു ബൗളിലേക്ക് മൂന്നര ടേബിൾ സ്പൂൺ മൈദയും, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡറും, ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടിയും, ഒരു ടീസ്പൂൺ മുളക്പൊടി, പാകത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം അര കപ്പ് വെള്ളം ചേർത്ത് മാവ് നല്ല പോലെ കലക്കിയെടുക്കുക. ഇനി കലക്കിയെടുത്ത മാവിലേക്ക് കോളിഫ്ളവർ മുക്കിയെടുക്കുക. എന്നിട്ട് നല്ല പോലെ ചൂടായ എണ്ണയിലേക്ക് ഓരോ കോളിഫ്ലവറായി ഇട്ട് കൊടുക്കുക. എന്നിട്ട് ഫ്രൈ ആക്കി എടുക്കുക.

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് നാല് ചെറിയ ഉള്ളിയും, മൂന്നു അല്ലി വെളുത്തുള്ളിയും, ഒരു ടേബിൾ സ്പൂൺ കുരുമുളകും, ഒരു ചെറിയ പീസ് ഇഞ്ചിയും, അര ടീസ്പൂൺ ചെറിയ ജീരകവും കൂടി നല്ല പോലെ ചതച്ചെടുക്കുക. ശേഷം ചതച്ചെടുത്ത മിക്സിനെ ചൂടായി വന്ന എണ്ണയിലേക്ക് ചേർക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ഇതെല്ലാം നല്ല പോലെ വഴറ്റുക.

ശേഷം ഇതെല്ലാം നല്ല പോലെ മൂത്തുവന്നാൽ രണ്ട് സവാള സ്ലൈസാക്കിയത് ഇതിനൊപ്പം ചേർത്ത് നല്ല പോലെ വഴറ്റുക. പെട്ടന്ന് വാദി കിട്ടാനായി ആവശ്യത്തിന് ഉപ്പും കൂടി സവാളയിലേക്ക് ചേർക്കുക. എന്നിട്ട് നല്ല പോലെ ഇളക്കി മിക്‌സാക്കുക. ശേഷം ഈ മസാലയിലേക്ക് ഒരു തക്കാളി പൊടിയായി അരിഞ്ഞ ശേഷം സവാളക്കൊപ്പം ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം വെന്തുവന്ന തക്കാളിയിലേക്ക് ഒരു ടീസ്പൂൺ സാദാരണ മുളക്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് നല്ല പോലെ വഴറ്റുക.

ഇനി വഴറ്റിയെടുത്ത മസാലയിലേക്ക് അര ടീസ്പൂൺ ഗരം മസാല പൊടിയും, അര കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. എന്നിട്ട് നേരത്തെ ഫ്രൈ ആക്കി വെച്ചിട്ടുള്ള കോളി ഫ്ലവർ കൂടി കറിയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് എല്ലാം നല്ല പോലെ ഇളക്കി യോജിച്ചുവന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ കോളിഫ്ളവർ കറി തയായിട്ടുണ്ട്. ചോറിനും ചപ്പാത്തിക്കും പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ ഈ ഒരൊറ്റ കറി മാത്രം മതി. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page