ഇന്ന് നമുക്ക് ഒരു അടിപൊളി സ്നാക്ക്സ് റെസിപ്പി പരിചയപ്പെട്ടാലോ. ബ്രെഡ്ഡും കിറ്റ്കാറ്റും കൊണ്ടാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്. വളരെ ടേസ്റ്റിയും നല്ല ക്രിസ്പിയുമായ ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 6 സ്‌ലൈസ്ഡ് ബ്രെഡ്
എടുക്കുക. ശേഷം ബ്രെഡിൻറെ സൈഡിലായി കാണുന്ന മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. ശേഷം ഒരു ബൗൾ എടുക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് വീഴ്ത്തുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ ഏലക്കയും പഞ്ചസാരയും കൂടി ചേർത്ത് പൊടിച്ച മിക്സ് ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് കാൽകപ്പ് ഡെസിഗ്നേറ്റഡ് കോക്കനട്ട് എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ പാലും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. ഇനി 6 പീസ് കിറ്റ്കാറ്റ് എടുക്കുക. ശേഷം നേരത്തെ സൈഡ് ഭാഗം മുറിച്ചെടുത്ത ബ്രെഡിനെ ഒരു ചപ്പാത്തി കോല് കൊണ്ട് നല്ലപോലെ പരത്തുക. ശേഷം ബ്രെഡിൻറെ നാല് സൈഡിലായി നേരത്തെ കലക്കിവെച്ച പാൽ മിക്സ് എല്ലാ ഭാഗത്തും തേച്ചു പിടിപ്പിക്കുക. എന്നിട്ട് നടുവിലായി ഒരു ടീസ്പൂൺ ഡെസിഗ്നേറ്റഡ് കോക്കനട്ട് വിതറിയിടുക.
ശേഷം തേങ്ങകൊപ്പം ഒരു പീസ് കിറ്റ്കാറ്റ് വെച്ചു കൊടുക്കുക. എന്നിട്ട് ഒരു സൈഡിൽ നിന്നും കവർ ചെയ്തു മറ്റേ സൈഡിലേക്ക് കൊണ്ടുവരിക. എന്നിട്ട് ഉരുട്ടിയെടുത്ത ഈ ബ്രെഡിനെ നാല് സൈഡും ഒന്ന് കൈകൊണ്ട് പ്രസ് ചെയ്തു ഒട്ടിച്ചു കൊടുക്കുക. ശേഷം ഓരോ ബ്രെഡ്ഡും ഇതുപോലെ ചെയ്തെടുക്കാം. ശേഷം കുറച്ചു ബ്രെഡ് പൊടി എടുക്കുക. എന്നിട്ട് ഓരോ റെഡിയാക്കി വെച്ചിട്ടുള്ള ബ്രെഡ്ഡും മുട്ട മിക്സിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക. ശേഷം റെഡിയാക്കി വെച്ചിട്ടുള്ള എല്ലാ ബ്രെഡും 15 മിനിറ്റോളം ഫ്രീസറിൽ വെച്ച് തണുപ്പിക്കുക.
ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ ബ്രെഡും ഇട്ടു ഫ്രൈ ചെയ്തെടുക്കാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ബ്രെഡും, കിറ്റ്കാറ്റും കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായിട്ടുള്ള ഈ സ്നാക്ക് ഉള്ളിലായി ചോക്ലേറ്റ് വച്ചിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതായിരിക്കും. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ
