ഒരു തുളസി ചെടിയെങ്കിലും വീട്ടിലുള്ളവർ അറിഞ്ഞിരിക്കുക.

മിക്കവാറും എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് തുളസി ചെടി. പല രോഗങ്ങൾക്കും പ്രതിവിധിയാണ് തുളസി ചെടി. വീടിന്റെ എല്ലാ മൂലകളും തുളസി ചെടി നട്ട് വളർത്തുന്നത് ഏറെ നല്ലതായിരിക്കും. വീടിന്റെ ചുറ്റിലും തുളസി നട്ട് വളർത്തുന്നത് കൊണ്ട് തന്നെ കൊതുക് ശല്യം കുറയുന്നതായിരിക്കും. പകർച്ചവ്യാധികൾ പ്രതോരോധിച്ചു നിർത്താനും തുളസിക്ക് കഴിയും. പല രോഗങ്ങളും നിയന്ത്രിച്ചു നിർത്താൻ തുളസി ഉപയോഗിച്ചാൽ കഴിയുന്നതാണ്.

സൂര്യപ്രകാശം ആവശ്യമായ ഒരു ചെടിയാണ് തുളസി എങ്കിലും നേരിട്ട് സൂര്യപ്രകാശം അടിക്കുന്നത് തുളസിയെ പ്രതികൂലമായി ബാധിക്കും. അതുമാത്രമല്ല നല്ലപോലെ വെള്ളം ആവശ്യമായ ഒരു ഔഷധ സസ്യം കൂടിയാണ് ഈ തുളസി. കറുത്ത മണ്ണാണ് തുളസി ചെടിക്ക് അനുയോജ്യമായ മണ്ണ്. തുളസിയിൽ പൂവ് ഉണ്ടാകുന്ന സമയങ്ങളിൽ അത് നുള്ളി കളഞ്ഞില്ല എങ്കിൽ തുളസിയുടെ വളർച്ച മുരടിച്ചു പോകുന്നതാണ്. തുളസി ഒരുമിച്ചു നടുന്നതും അത്ര നല്ലതല്ല.

അതുമാത്രമല്ല ഔഷധ ഗുണമുള്ള ഒരു ചെടിയായത് കൊണ്ട് തന്നെ കീടനാശിനികൾ ഈ തുളസി ചെടിയിൽ ഉപയോഗിക്കരുത്. അതുമാത്രമല്ല വിശ്വാസത്തിന്റെ പ്രതീകമാണ് കൃഷ്ണ തുളസി. അതുകൊണ്ട് തന്നെ പുരാണങ്ങളിൽ തുളസിയുടെ മാഹാത്മ്യം ഏറെയാണ്. നല്ല ശുദ്ധിയോടെയും വൃത്തിയോടും കൂടി വേണം തുളസി വളർത്താനും, അതിനെ പരിപാലിക്കാനും. അതുമാത്രമല്ല പനിക്കും, ചുമക്കും, ജലദോഷത്തിനുമെല്ലാം തുളസി കാപ്പി ഏറെ നല്ലതാണ്‌. കൂടാതെ വാദം, ഛർദി, ആസ്ത്മ, വൃണങ്ങൾ എന്നീ രോഗാൾക്കും ഈ തുളസി സേവിക്കുന്നത് രോഗശമനം കിട്ടാൻ ഉപകരിക്കുന്നു.

മഞ്ഞപിത്തം, മലേറിയ, വയറുകടി, എന്നീ രോഗങ്ങൾ ശമിപ്പിക്കാനും തുളസി ചാറ് ഏറെ നല്ലതാണ്‌. തുളസി നീര് സ്ഥിരമായി കഴിക്കുകയാണെങ്കിൽ ഓർമശക്തി വർധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. തൊണ്ടവേദന, തൊണ്ട വൃണം എന്നീ രോഗങ്ങൾ ശമിപ്പിക്കാനും തുളസി ഉപയോഗിക്കാറുണ്ട്. 6 മാസം തുളസി ചാറും തേനും ചേർത്ത് സേവിക്കുകയാണെങ്കിൽ വൃക്കയിലെ കല്ല് അലിഞ്ഞുപോകുകയും, അത് മൂത്രനാളത്തിലൂടെ പുറന്തള്ളുകളെയും ചെയ്യുന്നു. ഇനിയും തുളസിയുടെ മാഹാത്മ്യത്തെ കുറിച്ച് അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply

You cannot copy content of this page