മുടി കൊഴിച്ചിൽ മാറി മുടി കരുത്തോടെ വളരാൻ ഇതിലും നല്ലൊരു ഓയിൽ വേറെയില്ല.

മുടി വളരാനും മുടി കൊഴിച്ചിൽ മാറാനും നാം ചെയ്യാത്ത മരുന്നുകളൊന്നും ഉണ്ടാകില്ല. എന്നാൽ ഇന്ന് നമുക്ക് മുടികൊഴിച്ചിൽ മാറി മുടി നല്ലതോതിൽ വളരാൻ ഒരു അടിപൊളി എണ്ണ പരിചയപ്പെട്ടാലോ. വളരെ ഉപകാരപ്രദമായ ഈ ഓയിൽ കുറച്ചു ദിവസം ഉപയോഗിക്കുമ്പോൾ തന്നെ മാറ്റം നമുക്ക് മനസിലാക്കാം. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഉപ്പ് ചേർക്കാത്ത അര ഗ്ലാസ് കഞ്ഞിവെള്ളം എടുക്കുക. ശേഷം വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉലുവ ചേർക്കുക.

രാവിലെ കഞ്ഞിവെള്ളത്തിൽ ഇട്ട് വെച്ച ഉലുവ വൈകുന്നേരമാകുമ്പോൾ കുതിർന്നു കിട്ടുന്നതാണ്. ശേഷം കുതിർന്നുകിട്ടിയ ഉലുവയെ നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് തലയിൽ തേച്ചു പിടിപ്പിക്കുക. എന്നിട്ട് 10 മിനിറ്റ് തലയിൽ വെച്ച ശേഷം കഴുകി കളയുക. ഏഴ് ദിവസം ഇങ്ങനെ കഞ്ഞിവെള്ളം സേവിക്കുക. ഏഴ് ദിവസമാകുമ്പോൾ ഒരു ഓയിൽ തലയിൽ തേച്ചു പിടിപ്പിക്കുക. അപ്പോൾ ഈ ഓയിൽ എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് 500 ml വെളിച്ചെണ്ണ ഒഴിക്കുക.

ശേഷം 200 ഗ്രാം ക്യാരറ്റ് ഗ്രേറ്റാക്കി എടുക്കുക. എന്നിട്ട് ചെറുതായി തിളച്ചുവന്ന എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് ഇളക്കി വേവിക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കുക. ഇനി നല്ലപോലെ ഇളക്കി കൊടുക്കുന്ന സമയം പത പോലെ മുകളിലായി കാണാൻ കഴിയും. ഇനി ഇതിലേക്ക് 100 ml കസ്റ്റർ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് 3 ടേബിൾ സ്പൂൺ അലോവേര കൂടി ചേർത്ത് കൊടുക്കുക.

എന്നിട്ട് നല്ലപോലെ ഇളക്കി കൊടുക്കുക. ശേഷം ക്യാരറ്റ് നല്ലപോലെ കറുത്തുവന്നാൽ ഓയിൽ പാകമായി വന്നിട്ടുണ്ട്. ശേഷം ഫ്ളയിം ഓഫ് ചെയ്തു ഒരു ദിവസം ഓയിൽ ഇങ്ങനെ തന്നെ വെച്ചിരിക്കുക. ശേഷം പിറ്റേ ദിവസം അരിച്ചെടുക്കുക. എന്നിട്ട് ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക. എന്നിട്ട് എല്ലാ ദിവസവും ഈ ഓയിൽ തേച്ചു മസാജ് ചെയ്യുക.

ഇനി നീരിറക്കമുള്ള ആളുകളാണ് എങ്കിൽ എണ്ണ തലയിൽ തേക്കുന്ന സമയത്തു കാൽ പാദം കുറച്ചു വെള്ളത്തിൽ മുക്കി വെക്കുക. എന്നിട്ട് എപ്പോഴാണോ എണ്ണ കഴുകി കളയുന്നത് ആ സമയത്തു മാത്രം വെള്ളത്തിൽ നിന്നും കാലെടുക്കുക. ഏകദേശം ഒന്നര മാസമെങ്കിലും ഈ ഓയിൽ തുടർച്ചയായി ഉപയോഗിക്കുക. എങ്കിൽ മാത്രമേ ഫലം ഉണ്ടാകുകയുള്ളൂ. കൂടുതൽ അറിവിലേക്കായി മുകളിലായി കൊടുത്തിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply

You cannot copy content of this page