ഇങ്ങനെ ഒരു പായസം ആരും ഇതുവരെ കഴിച്ചുകാണില്ല.

പായസം കുടിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പായസം വളരെ കുറച്ചു ചേരുവകൾ കൊണ്ട് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന കടായിലേക്ക് മൂന്നു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് കാൽ കപ്പ് കാഷ്യൂ ചേർത്ത് വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് കാൽ കപ്പ് റവ ചേർത്ത് നന്നായി വറുത്തെടുക്കുക. ശേഷം റവ റോസ്റ്റായി വന്നാൽ അര കപ്പ് വെള്ളം ചേർത്തിളക്കുക.

ഇനി വെള്ളവും ചേർത്തിളക്കി റവ നല്ല പോലെ വേവിച്ചെടുക്കുക. ശേഷം റവ കുറുകി വന്നാൽ അര ലിറ്റർ പശുവിൻ പാൽ ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് പാൽ നല്ലപോലെ തിളപ്പിക്കുക. ഇനി തിളക്കാറായ പാലിലേക്ക് 3 ടേബിൾ സ്പൂൺ ചിറോഞ്ചി കുറച്ചു നേരം കുതിർത്തിയ ശേഷം ചേർക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് പാലൊന്നു കുറുക്കി എടുക്കുക. എന്നിട്ട് കാൽ കപ്പ് പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കുക.

എന്നിട്ട് കുറുകി വന്ന പായസത്തിലേക്ക് വറുത്തെടുത്ത കാഷ്യൂ ചേർത്തിളക്കുക. ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ പായസം തയ്യറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു പായസമാണിത്. ഇടക്കൊക്കെ മധുരം കഴിക്കാൻ തോന്നുന്ന സമയം ഈ പായസം തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page