നല്ല നാടൻ നെയ്യപ്പം തയ്യാറാക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്ക് റെസിപ്പിയാണ് നെയ്യപ്പം. നല്ല സോഫ്റ്റായ നെയ്യപ്പം പലർക്കും തയ്യാറാക്കാൻ അറിയണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് നല്ല സോഫ്റ്റായ നെയ്യപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി നാല് മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ഇനി കുതിർന്നു കിട്ടിയ പച്ചരിയെ ഒരു അരിപ്പയിലിട്ട് വെള്ളം തോർത്തി എടുക്കുക. എന്നിട്ട് 4 അച്ചു ശർക്കര ഒന്ന് പൊടിച്ചെടുക്കുക. എന്നിട്ട് ശർക്കരയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി അര കപ്പ് വെള്ളവും ചേർത്ത് അടുപ്പിലേക്ക് വെക്കുക.

എന്നിട്ട് ശർക്കരയെ ഉരുക്കിയെടുക്കുക. ഇനി ഉരുക്കിയെടുത്ത ശർക്കരയെ അരിച്ചെടുക്കുക. ശേഷം ചൂടാറാനായി വെക്കുക. ഇനി വെള്ളം തോർന്നു കിട്ടിയ അരി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ശർക്കര പാനി കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അരച്ചെടുക്കുക. നെയ്യപ്പത്തിന് അരക്കുമ്പോൾ ചെറിയ തരികളോട് കൂടിവേണം അരച്ചെടുക്കാൻ. ശേഷം അരച്ചെടുത്ത മാവിലേക്ക് 3 ടേബിൾ സ്പൂൺ ഗോതമ്പ് മാവും ചേർത്ത് ഒന്നുകൂടി കറക്കിയെടുക്കുക.

എന്നിട്ട് അരച്ചെടുക്കുമ്പോൾ കുറച്ചുംകൂടി ശർക്കര പാനി ചേർത്ത് ഒന്നും കൂടി അരച്ചെടുക്കുക. ഇപ്പോൾ ഒരു ദോശ മാവിന്റെ പരുവത്തിലാണ് ഈ മാവിന്റെ പരുവം. എന്നിട്ട് മാവിലേക്ക് ഒരു ടീസ്പൂൺ കറുത്ത എള്ളും, ഒരു ടീസ്പൂൺ ജീരകവും ചേർത്തിളക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ഏലക്ക പൊടിയും, ഒരു ടീസ്പൂൺ നെയ്യും, രണ്ട് നുള്ളു ഉപ്പും ചേർത്ത് മിക്‌സാക്കുക. ശേഷം അടച്ചുവെച്ചു 8 മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി 8 മണിക്കൂറായപ്പോൾ മാവ് നല്ലപോലെ പാകമായി വന്നിട്ടുണ്ട്. മാവിന്റെ പരുവം ഇഡ്ഡലി മാവിൻെറയും, ദോശ മാവിൻറെയും ഇടയിലുള്ള പരുവമാണ് നെയ്യപ്പം തയ്യാറാക്കാനായി വേണ്ടത്.

ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന ചട്ടിയിലേക്ക് അര ഭാഗത്തോളം എണ്ണയൊഴിച്ചു കൊടുക്കുക. ശേഷം എണ്ണയും നല്ലപോലെ ചൂടാക്കി എടുക്കുക. എന്നിട്ട് ഒരു തവി മാവ് എണ്ണയിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് ലോ ഫ്ളൈമിലേക്ക് മാറ്റിയ ശേഷം നെയ്യപ്പം ചുട്ടെടുക്കുക. തീയുടെ ചൂട് പാകമാണ് എങ്കിൽ 10 സെക്കൻഡിനുള്ളിൽ നെയ്യപ്പം പൊങ്ങി മുകളിലേക്ക് വരുന്നതായിരിക്കും. എന്നിട്ട് ഇരുപത് സെക്കൻഡിനുള്ളിൽ തന്നെ മുകൾഭാഗം വീർത്തുവരാൻ തുടങ്ങുന്നതാണ്.

എന്നിട്ട് തിരിച്ചിട്ട് കൊടുക്കുക, എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നെയ്യപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ നെയ്യപ്പം തയ്യാറാക്കി നോക്കണേ. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ നെയ്യപ്പമാണിത്. ചൂട് കട്ടനൊപ്പം കഴിക്കാൻ ഈ നെയ്യപ്പം ഏറെ രുചികരമാണ്. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page