നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്ക് റെസിപ്പിയാണ് സ്വീറ്റ് ബോളി. എന്നാൽ ഈ സ്നാക്ക് പലപ്പോഴും കടയിൽ നിന്നും വാങ്ങിയല്ലേ നമ്മൾ കഴിച്ചിട്ടുണ്ടാകുക. എന്നാൽ ഇന്ന് നമുക്ക് ഈ സ്വീറ്റ് ബോളി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് ആട്ട മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിനുളള ഉപ്പും, യെല്ലോ ഫുഡ് കളർ ഒരു പിഞ്ചും ചേർത്ത് നല്ലപോലെ മിക്സാക്കുക. ശേഷം കുറെച്ചെയായി വെള്ളം ഒഴിച്ച് നല്ല സ്മൂത്തായി മാവിനെ കുഴച്ചെടുക്കുക.
ശേഷം കുഴച്ചെടുക്കുന്ന സമയത്തു കയ്യിൽ മാവ് ഒട്ടിപിടിക്കുന്നുണ്ട് എങ്കിൽ കയ്യിൽ കുറച്ചു നെയ്യ് തടകി കൊടുക്കുക. എന്നിട്ട് മാവിനെ സ്മൂത്തായി കുഴച്ചെടുക്കുക. ശേഷം ഈ മാവിനെ ഒരേ വലിപ്പമുള്ള 12 ബോളുകളായി ഉരുട്ടി എടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് 4 ടേബിൾ സ്പൂൺ നെയ്യ് ഉരുക്കിയത് ചേർക്കുക. ശേഷം നെയ്യിലേക്ക് നാലു ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടി ചേർത്തിളക്കുക. ശേഷം ഒരു ക്രീമി പരുവത്തിൽ കിട്ടിയ മിക്സിനെ മാറ്റി വെക്കുക. ശേഷം ഒരു പലകയിൽ കുറച്ചു അരിപ്പൊടി തൂകി കൊടുക്കുക.
ശേഷം ഓരോ ബോളും പരത്തുക. നല്ല നൈസായി വേണം മാവിനെ പരത്തിയെടുക്കാൻ. എല്ലാ ബോളും വളരെ നൈസായി പരത്തിയ ശേഷം ഓരോ പരത്തിയെടുത്ത മാവിന്റെ മുകളിലേക്കും നേരത്തെ കലക്കി വെച്ച നെയ്യിന്റെയും അരിപ്പൊടിയുടെയും മിക്സ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിലായി അടുത്ത പരത്തിയ മാവിനെ വെച്ച് കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിലും നെയ്യ് സ്പ്രെഡ്ടാക്കുക. ഇതുപോലെ ആറ് പീസ് പലഹാരവും ഇതുപോലെ വെച്ച് ഒട്ടിക്കുക.
ആറ് ലെയറും ഇതുപോലെ വെച്ച് ഒട്ടിച്ച ശേഷം ഒരു സൈഡിൽ നിന്നും ടൈറ്റായി ചുരുട്ടി എടുക്കുക. എന്നിട്ട് ഉരുട്ടിയെടുത്ത മാവിനെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് മുറിച്ചെടുത്ത പീസിനെ നീളത്തിൽ പരത്തുക. എന്നിട്ട് ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന ചട്ടിയിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിക്കുക. എന്നിട്ട് അതിലേക്ക് പരത്തി വെച്ചിട്ടുള്ള സ്നാക്കിനെ ഇട്ട് കൊടുക്കുക. എന്നിട്ട് ഫ്രൈ ചെയ്തെടുക്കുക. നല്ല ക്രിസ്പിയായി വരുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.
ഇനി സ്നാക്ക് നല്ലപോലെ ക്രിസ്പിയായി വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റുക. ഇനി ഒരു സോസ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർക്കുക. ശേഷം അതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ഇളക്കി അലിയിച്ചെടുക്കുക. എന്നിട്ട് അതിലേക്ക് കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ബോളിയെ ഷുഗർ സിറപ്പിലിട്ട് ഡിപ്പാക്കി എടുക്കുക. എന്നിട്ട് സെർവ് ചെയാം. അപ്പോൾ വളരെ ടേസ്റ്റിയായ സ്വീറ്റ് ബോളി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇതുപോലെ ബോളി തയ്യാറാക്കി നോക്കണേ.
