ചൂട് ചോറിനൊപ്പം കഴിക്കാൻ പച്ച മാങ്ങ കൊണ്ടുള്ള കിടിലൻ ഐറ്റം

ചൂട് ചോറിനൊപ്പം കഴിക്കാൻ എന്തെങ്കിലും പുതുരുചിയിലുള്ള വിഭവങ്ങളാണ് നമുക്കെല്ലാം ഏറെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് പച്ച മാങ്ങ കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പച്ച മാങ്ങാ തൊലി കളഞ്ഞെടുക്കുക. ശേഷം മാങ്ങയെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി അരിഞ്ഞെടുത്ത മാങ്ങയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം അര മുറി തേങ്ങാ ചെറിയ പീസുകളായി മുറിച്ച ശേഷം അതും ചേർത്ത് കൊടുക്കുക.

ശേഷം മാങ്ങയും തേങ്ങയും കൂടി ഒന്ന് അരച്ചെടുക്കുക. ഒരുപാട് അരഞ്ഞുപോകരുത്. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ ഉലുവയും ചേർക്കുക. എന്നിട്ട് പൊട്ടി വന്ന കടുകിന്റെയും ഉലുവയുടേയും മിക്സിലേക്ക് 10 വറ്റൽമുളക് ചേർത്തിളക്കുക. ശേഷം കടുക് പൊട്ടി വന്നാൽ പിന്നെ കടുകും, ഉലുവയും, വറ്റൽമുളകും കൂടി മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക.

ഇനി ആ പാൻ തന്നെ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷംചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. കടുക് പൊട്ടിവന്നാൽ ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും, 10 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് രണ്ട് തണ്ട് കറിവേപ്പില ചേർത്ത് ചൂടാക്കുക. എന്നിട്ട് അതിനൊപ്പം അടിച്ചെടുത്ത മാങ്ങയുടെയും, തേങ്ങയുടെയും മിക്സ് ചേർത്തിളക്കുക.

എന്നിട്ട് ഈ മിക്സിനെ വെള്ളമൊക്കെ വറ്റിച്ചു ഡ്രൈ ആക്കി എടുക്കുക. ശേഷം ഡ്രൈ ആയി വന്ന മിക്സിലേക്ക് നേരത്തെ പൊടിച്ചെടുത്ത മിക്‌സും, ആവശ്യത്തിനുള്ള ഉപ്പും,മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക. ശേഷം ഇതിലേക്ക് ഒരു നുള്ള് കായപ്പൊടിയും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് എല്ലാം നല്ലപോലെ ഇളക്കി ഡ്രൈ ആയി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂട് ചോറിനൊപ്പവും, ഇഡ്ഡലിക്കൊപ്പവുമെല്ലാം ചൂടോടെ സെർവ് ചെയ്യാം. ഇനി പുളിപ്പ് കൂടുതലുള്ള മാങ്ങയാണ് എടുക്കുന്നത് എങ്കിൽ ഒരു പീസ് ശർക്കര പൊടിച്ചത് കൂടി ചേർത്തിളക്കുക.

Leave a Reply