നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് മുട്ട. മുട്ട കൊണ്ട് പല റെസിപ്പികളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് മുട്ട കൊണ്ട് ഒരു അടിപൊളി ഫ്രൈ തയ്യാറാക്കിയാലോ. അതിനായി 5 കോഴിമുട്ട പുഴുങ്ങിയെടുക്കുക. ശേഷം പുഴുങ്ങിയെടുത്ത മുട്ടയെ രണ്ടായി മുറിക്കുക. ശേഷം മുറിച്ചെടുത്ത മുട്ടയുടെ വെള്ള വേറെ പാത്രത്തിലേക്കും, മഞ്ഞക്കരു വേറെരു പത്രത്തിലേക്കും മാറ്റുക. ശേഷം മുട്ടയുടെ മഞ്ഞയിലേക്ക് രണ്ട് ടേബിൾ സ്പൂൺ മയോണൈസ് ചേർക്കുക.
എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ചില്ലി സോസും, അര ടേബിൾ സ്പൂൺ ചില്ലി മയോണൈസും, കാൽ ടീസ്പൂൺ മുളക്പൊടി, രണ്ട് നുള്ളു കടുക് പൊടിച്ചത്, ചേർത്ത് എല്ലാം കൂടി നല്ലപോലെ ഇളക്കി മിക്സാക്കുക. ശേഷം മഞ്ഞക്കരു നല്ലപോലെ ഉടച്ചു ഈ മിക്സുമായി ഇളക്കി യോജിപ്പിക്കുക. എന്നിട്ട് കാൽ കപ്പ് ബ്രെഡ് പൊടിയും, കാൽ കപ്പ് മൈദയും എടുക്കുക. എന്നിട്ട് രണ്ട് കോഴി മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചു വീഴ്ത്തുക.
എന്നിട്ട് ഓരോ മുട്ടയുടെ വെള്ളയും മൈദയിൽ മുക്കിയ ശേഷം മുട്ടയിൽ കോട്ടാക്കിയ ശേഷം ബ്രെഡ് പൊടിയിൽ പൊതിഞ്ഞു ഫ്രൈ ചെയ്തെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് മുട്ടയെ ഫ്രൈ ചെയ്തെടുക്കുക. ശേഷം മുട്ടയുടെ വെള്ളയുടെ കുഴി ഭാഗത്തേക്ക് മസാല ചേർത്ത് മിക്സാക്കി വെച്ച മഞ്ഞക്കരുവിൻ്റെ മിക്സ് വെച്ച് കൊടുക്കുക. എന്നിട്ട് എല്ലാ മുട്ടയും ഇതുപോലെ ആക്കിയ ശേഷം മുകളിലായി പൊടിയായി അരിഞ്ഞെടുത്ത സവാളയു വെച്ച് കൊടുക്കുക.
എന്നിട്ട് ചൂട് ചായക്കൊപ്പം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട ഫ്രൈ തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ സ്നാക്കാണിത്. കുട്ടികൾക്കും ഒരുപാട് ഇഷ്ടമാകും. മുട്ട കഴിക്കാൻ മടിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഇങ്ങനെ തയ്യാറാക്കി നൽകണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുളള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
