ഇന്ന് നമുക്ക് ബ്രേക്ക്ഫാസ്റ്റായും, സ്നാക്കായും, ഡിന്നറായുമെല്ലാം കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. ഉള്ളിൽ ഫില്ലിങ് വെച്ചിട്ടുള്ളത് കൊണ്ട് തന്നെ നല്ല ടേസ്റ്റാണ് ഈ പലഹാരം കഴിക്കാൻ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഗോതമ്പുമാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു കപ്പ് മൈദയും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ നെയ്യ് മെൽറ്റാക്കിയതും ചേർത്ത് നല്ലപോലെ മിക്സാക്കുക.
എന്നിട്ട് കുറേചെയായി വെള്ളം ചേർത്ത് സാധാരണ ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ ഇമാവിനെയും നല്ല സ്മൂത്തായി കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ കൈയിൽ കുറച്ച് നെയ്യ് തടകിയ ശേഷം ഒന്നുകൂടി നല്ലപോലെ കുഴക്കുക. ശേഷം കുഴച്ചു വച്ചിട്ടുള്ള മാവിന്റെ മുകളിലായി കുറച്ച് നെയ്യ് തടകിയ ശേഷം അടച്ച് അര മണിക്കൂറോളം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.
ശേഷം ഓയിൽ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുകും ഒരു ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് പൊട്ടിക്കുക. എന്നിട്ട് അതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് നല്ലപോലെ സവാള വഴറ്റിയെടുക്കുക. സവാള ഒന്ന് വാടി വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ ഇളക്കി വേവിക്കുക.
ശേഷം തക്കാളിയും അടച്ചുവെച്ച് നല്ലപോലെ വേവിക്കുക. ഇനി തക്കാളി നല്ലപോലെ ഉടഞ്ഞ് വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, അര ടീസ്പൂൺ ഗരം മസാല പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ കസൂരി മൈഥിയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം പൊടികളെല്ലാം നല്ലപോലെ മൂത്ത് വരുമ്പോൾ ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തതു മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ച് മല്ലിയില മുകളിലായി ചേർത്ത് ഫ്ളയിം ഓഫ് ചെയ്ത് മാറ്റി വെക്കുക.
അര മണിക്കൂറായപ്പോൾ മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം ഇമാവിനെ അഞ്ചോ ആറോ ബോളുകളായി ഉരുട്ടിയെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് മൈദപ്പൊടിയും, ഗോതമ്പുപൊടിയും എടുക്കുക. എന്നിട്ട് ഓരോ ബോളും പൊടിയിൽ നല്ലപോലെ കോട്ടാക്കുക. എന്നിട്ട് കൗണ്ടർ ടോപ്പിലിട്ടു നല്ലപോലെ പരത്തിയെടുക്കുക. എന്നിട്ട് പരത്തിയെടുത്ത മാവിന്റെ നടുവിലായി ഒരു ടേബിൾസ്പൂൺ ഫില്ലിംഗ് വെച്ച് കവർ ചെയ്തെടുക്കുക. എന്നിട്ട് പലഹാരത്തിന്റെ സൈഡിൽ കൈകൊണ്ട് ഒട്ടിച്ച ശേഷം ചുട്ടെടുക്കുക.
2 സൈഡും നല്ലപോലെ മൊരിഞ്ഞു വരുമ്പോൾ പാനിൽ നിന്ന് എടുത്ത് മാറ്റുക. ഇതു പോലെ തന്നെ എല്ലാ പലഹാരവും ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള പലഹാരം തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
