3 ദിവസം വരെ കേടുകൂടാതിരിക്കുന്ന സ്പെഷ്യൽ മീൻകറി. ഇതിന്റെ രുചി കഴിച്ചു തന്നെ അറിയണം

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു മീൻ കറി തയ്യാറാക്കിയാലോ. തള മീൻ കൊണ്ടാണ് ഈ മീൻ കറി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ മീൻകറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കടുക് പൊട്ടി വരുമ്പോൾ കാൽ ടീസ്പൂൺ ഉലുവ ചേർത്ത് നല്ലപോലെ
പൊട്ടിച്ചെടുക്കുക.

എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും, 12 പീസ് വെളുത്തുള്ളി പൊടിയായി അരിഞ്ഞതും ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം ഒരു 18 പീസ് ചെറിയ ഉള്ളി വട്ടത്തിൽ ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലപോലെ വഴറ്റുക. ഇനി ഇതെല്ലാം ഒരു ഗോൾഡൻ ബ്രൗൺ കളറായി വരുമ്പോൾ 3 പച്ചമുളക് നീളത്തിൽ കീറിയതും, കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, നാല് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, ചേർത്ത് നല്ലപോലെ ഇളക്കി ഒന്ന് വഴറ്റിയെടുക്കുക.

നല്ലപോലെ മൂത്ത് വന്ന പൊടിയിലേക്ക് നാല് കുടംപുളി വെള്ളത്തിൽ കുതിർത്തി എടുത്തിട്ടുള്ള പുളി വെള്ളത്തോടൊപ്പം ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി ആവശ്യത്തിനു വെള്ളവും, ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്‌സാക്കുക. എന്നിട്ട് അടച്ചുവെച്ച് കറി ഒന്ന് തിളപ്പിച്ചെടുക്കുക. എന്നിട്ട് തള മീൻ ചെറിയ പീസുകളായി മുറിച്ചെടുത്തു വച്ചിട്ടുണ്ട്. ആ മീനിനെ കറിയിലേക്ക് ചേർത്ത് കൊടുക്കുക. ഒരു കിലോ തള മീനാണ് എടുത്തിട്ടുള്ളത്. ഏത് മീൻ കൊണ്ടും ഇതുപോലെ കറി തയ്യാറാക്കി എടുക്കാവുന്നതാണ്.

ശേഷം അടച്ചുവെച്ച് മീഡിയം ഫ്ളൈമിൽ വെച്ച് ഈ കറി നല്ലപോലെ വേവിക്കുക. ശേഷം കറി ഒന്ന് വെന്തു വറ്റി വരുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ടു തണ്ട് കറിവേപ്പില മുകളിലായി ഇട്ട് കൊടുക്കുക. എന്നിട്ട് വീണ്ടും അടച്ചുവച്ച് രണ്ട് മിനിറ്റ് മീഡിയം ഫ്ളൈമിൽ വെച്ച് കറി നല്ലപോലെ ഒന്നുംകൂടി വേവിച്ചെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള നല്ല കുറുകിയ ചാറോട് കൂടിയിട്ടുള്ള മീൻകറി ഇവിടെ തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു മീൻ കറിയാണിത്. തക്കാളി ഒന്നും ചേർത്തിട്ടില്ലാത്തത് കൊണ്ട് തന്നെ എത്രദിവസം വേണമെങ്കിലും ഈ കറി കേടുകൂടാതെ ഇരിക്കുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page