ഗോതമ്പ് മാവോ, മൈദയോ, അരിപ്പൊടിയോ ഇല്ലാതെ നല്ല രുചികരമായ ക്രിസ്പി സ്നാക്ക്

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായ ഒരു സ്നാക്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്കാണിത്. മാവ് കുഴക്കാതെയും, പരത്താതെയും തയ്യാറാക്കി എടുക്കാൻ പറ്റുന്ന റെസിപ്പി യാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാരറ്റ് ഗ്രെറ്റാക്കി എടുത്തത്, പകുതി ക്യാപ്സിക്കം ഗ്രേറ്റാക്കി എടുത്തതും, കാൽകപ്പ് ചീസും, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക.

ഇനി നാല് സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. എന്നിട്ട് അതിൻറെ സൈഡിലാ യി കാണുന്ന ബ്രൗൺ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് ഒരു ചപ്പാത്തി കോലുകൊണ്ട് ഒന്ന് പരത്തി യെടുക്കുക. വളരെ കനം കുറച്ച് പരത്തി എടുത്ത ബ്രെഡ് രണ്ടായി മുറിച്ചെടുക്കുക. എന്നിട്ട് സമൂസ ഷെയ്പ്പിൽ മുറിച്ചെടുത്ത ഓരോ ബ്രഡ് പീസും ഷെയ്‌പ്പാക്കി എടുക്കുക. എന്നിട്ട് അതിൻറെ ഉള്ളിലേക്ക് ഒരു ടേബിൾ സ്പൂൺ ഫില്ലിംഗ് വച്ച് കൊടുക്കുക. എന്നിട്ട് ഫില്ലിംഗ് അകത്താക്കുന്ന രീതിയിൽ കവർ ചെയ്ത് എടുക്കുക.

കുറച്ചുവെള്ളം കൊണ്ട് ബ്രെഡ് കവർ ചെയ്തു ഒട്ടിചെടുക്കുക. എല്ലാ ബ്രെഡിനേയും ഫില്ലിംഗ് അകത്താക്കുന്ന രീതിയിൽ കവർ ചെയ്തു എടുത്തശേഷം ഒരു പാത്രത്തിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് ഉപ്പും ചേർത്ത് നല്ലപോലെ മുട്ട മിക്‌സാക്കുക. ശേഷം ഷെയ്‌പ്പാക്കി വച്ചിട്ടുള്ള ഓരോ ബ്രെഡ് പീസും മുട്ടയിൽ മുക്കി കുറച്ചു കോൺഫ്ലേക്സിൽ പൊതിഞ്ഞ് എടുക്കുക. എന്നിട്ട് നല്ല ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സ്നാക്ക് ഇവിടെ തയ്യാറായിട്ടുണ്ട്.

ബ്രെഡ് കൊണ്ട് തയ്യാറാക്കിയതു കൊണ്ടുതന്നെ നല്ല ക്രിസ്പിയും ടേസ്റ്റിയുമായ ഒരു സ്നാക്കാണിത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page