കടയിൽ നിന്നും വാങ്ങുന്ന അതെ ടേസ്റ്റിലുള്ള ന്യുട്ടെല്ല സിമ്പിളായി ഈ രീതിയിൽ തയ്യാറാക്കി എടുക്കാം

കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ജാമാണ് ന്യൂട്ടല്ല. ഏതു പലഹാരത്തി നൊപ്പം കഴിക്കാനും ചുമ്മാതെ കഴിക്കാനും കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് ഇത്. അപ്പോൾ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന അതെ ടേസ്റ്റിലുള്ള ന്യൂട്ടല്ല എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഹെസിൽനെറ്റ്‌സ് എടുക്കുക. ശേഷം ഒരു പാനിലേക്ക് ഈ ഹൈസെൽ നെറ്റ്‌സ് ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കുക. തൊലി ഇളകി വരുന്നതുവരെ വറുത്തെടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം നല്ലപോലെ തിരുമ്മി ഇതിന്റെ തൊലി ഇളക്കി കളയുക. ശേഷം തൊലി കളഞ്ഞെടുത്ത ഹെയ്സൽ നാറ്റ്സിനെ ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റുക. എന്നിട്ട് നല്ലപോലെ ഇതൊന്ന് പൊടിച്ചെടുക്കുക. നല്ല സ്മൂത്തായി പൊടിച്ചെടുത്ത മിക്സിനെ ഒരു ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിലും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. നല്ല സ്മൂത്തായി അരഞ്ഞു കിട്ടിയ മിക്സിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസും ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കുക.

ശേഷം അതിനൊപ്പം അര കപ്പ് പഞ്ചസാര പൊടിച്ചതും, കാൽക്കപ്പ് കൊക്കോ പൗഡറും ചേർത്ത് ഇതെല്ലാംകൂടി നല്ല സ്മൂത്തായി അരച്ചെടുക്കുക. പൊടിച്ചെടുത്ത മിക്സിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു ക്രീമി പരുവത്തിലായി വരുന്നത് വരെ ഓയിൽ ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ഒരു ക്രീമി പരുവത്തിലായി വന്ന ന്യൂട്ടല്ലയെ ഒരു കുപ്പിയിലാക്കി ആവശ്യത്തിനു മാത്രം സെർവ് ചെയ്യാം.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ന്യൂട്ടല്ല തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ന്യൂട്ടല്ല എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഇനിമുതൽ ഭയങ്കര വില കൊടുത്ത് കടയിൽനിന്ന് ന്യൂട്ടല്ല വാങ്ങിക്കുകയെ വേണ്ട. വീട്ടിൽ തന്നെ ഈസിയായി നമുക്ക് തയാറാക്കി എടുക്കാൻ കഴിയും. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page