നമുക്ക് ഇന്ന് ഒരു അടിപൊളി പയർ ദോശ ഉണ്ടാക്കിയാലോ. ചെറുപയർ വെച്ചിട്ടാണ് ഈ ദോശ തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത്രയും ഹെൽത്തിയായ ദോശ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒന്നര കപ്പ് ചെറുപയറും ഒരു കപ്പ് പച്ചരിയും കൂടി നല്ല പോലെ കുതിർത്തി എടുക്കുക. ശേഷം കുതിർന്നു കിട്ടിയ പച്ചരിയും ചെറുപയറും കൂടി മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിന്റെ കൂടെ കുറച്ചു ചെറിയ ഉള്ളിയും, ചെറിയ പീസ് ഇഞ്ചിയും, രണ്ട് പച്ചമുളകും, ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇനി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം കുറച്ചും കൂടി വെള്ളവും ചേർത്ത് ബാറ്റെർ ലൂസാക്കി എടുക്കുക. ഒരു ദോശ മാവിന്റെ പരുവത്തിൽ വേണം ബാറ്റെർ കലക്കി എടുക്കാൻ. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. ശേഷം ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിലേക്ക് കുറച്ചു നെയ്യ് തടവുക. എന്നിട്ട് ഓരോ തവി വീതം ബാറ്റെർ തവയിലേക്ക് ഒഴിച്ച് ഒന്ന് ചുറ്റിക്കുക.
ശേഷം അടച്ചു വെച്ച് ദോശ വെന്തു വരുമ്പോൾ മുകളിലായി കുറച്ചു നെയ് സ്പ്രെഡ്ടാക്കുക. ശേഷം ദോശ മൂപ്പിച്ചെടുക്കുക. എല്ലാ മാവും ഇതുപോലെ ദോശ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ദോശ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ദോശ തയ്യാറാക്കി നോക്കണേ. ആർക്കും സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഒരു ദോശയാണ് ഇത്. പച്ചരിയും പയറും കുതിർത്തി എടുക്കേണ്ട കാര്യമേയുള്ളൂ.
