പഴവും, റവയും വീട്ടിലുണ്ടോ ? എങ്കിൽ ഇത് ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കൂ

ഇന്ന് നമുക്ക് വളരെ കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാല് നേന്ത്രപ്പഴം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഏത് തരം പഴം വേണമെങ്കിലും ഈയൊരു പലഹാരത്തിന് വേണ്ടി എടുക്കാവുന്നതാണ്. വട്ടത്തിൽ മുറിച്ചെടുത്ത പഴത്തെ ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക.

എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. നെയ്യ് ചൂടായി വരുമ്പോൾ അരിഞ്ഞു വെച്ചിട്ടുള്ള പഴം ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക. വെന്തു വന്ന പഴത്തിലേക്ക് അരക്കപ്പ് റവ ചേർത്തിളക്കുക. വറുത്തതോ വറുക്കാത്തതോ ആയ റവ ചേർത്ത് കൊടുക്കാവുന്നതാണ്. രണ്ട് മിനിട്ടോളം പഴവും റവയും നല്ലപോലെ ഇളക്കി മിക്‌സായി വരുന്നതുവരെ ഇളക്കുക. എന്നിട്ട് അതിനൊപ്പം അരക്കപ്പ് തേങ്ങ ചിരകിയതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. റവയും പഴവും നല്ലപോലെ മിക്‌സായി വന്നിട്ടുണ്ട്.

ഇനി അതിലേക്ക് ഒരു കപ്പ് തിളപ്പിച്ച പാൽ ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. എന്നിട്ട് ഒരു സ്പൂൺ കൊണ്ട് നല്ലപോലെ ഇളക്കി ഒട്ടും തരികളില്ലാതെ കട്ടയില്ലാതെ ഇളക്കി എടുക്കുക. എന്നിട്ട് പാനിൽ നിന്ന് വിട്ടു വരുന്ന പരുവം വരെ ഇളക്കി എടുക്കുക. എന്നിട്ട് അതിനൊപ്പം അരക്കപ്പ് ശർക്കര ചീകിയത് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ ഏലക്കായ പൊടിച്ചതും, കുറച്ച് കാഷ്യൂ പൊടിയായി അരിഞ്ഞതും, ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക.

ശർക്കരയ്ക്ക് പകരം പഞ്ചസാര വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്. ഇനി എല്ലാം കൂടി നല്ലപോലെ മിക്‌സായി വരുമ്പോൾ ചൂടാറാനായി മാറ്റി വയ്ക്കുക. ശേഷം ചെറുതായി ചൂടാറി വന്ന മിക്സിനെ കയ്യിൽ കുറച്ചു നെയ്യ് തടകിയ ശേഷം നല്ലപോലെ കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മിക്സിനെ രണ്ട് ഭാഗമാക്കി മാറ്റുക. എന്നിട്ട് ഒരുഭാഗം ചപ്പാത്തിപ്പലകയിൽ കുറച്ച് നെയ്യ് തടവിയ ശേഷം നല്ലപോലെ പരത്തുക. കുറച്ചു കട്ടിയിൽ വേണം ഇത് പരത്തി എടുക്കാൻ.

ശേഷം എല്ലാം പരത്തിയെടുത്ത ശേഷം ഒരു അടപ്പുകൊണ്ട് ചെറിയ ചെറിയ സൈസിൽ മുറിച്ചെടുക്കുക. ഏത് ഷെയ്പ്പിൽ വേണമെങ്കിലും നമുക്ക് മുറിച്ചെടുക്കാവുന്നതാണ്. എല്ലാം ഒരു കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ മുറിച്ച് വെച്ചിട്ടുള്ള എല്ലാ സ്നാക്കും എണ്ണയിലിട്ട് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. ഒരു ബ്രൗൺ കളർ ആയി വരുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള റവയും പഴവും കൊണ്ട് തയ്യാറാക്കിയിട്ടുള്ള പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായും,ടേസ്റ്റിയായും, ഹെൽത്തിയായും ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page