റവ ദോശക്ക് ഇത്രയും രുചിയോ,

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. എന്നും നമ്മൾ അരി അരച്ച് വെച്ചിട്ടല്ലേ ദോശയും അപ്പവുമൊക്കെ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് ഇൻസ്റ്റന്റായി ചെയ്തെടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റി യായിട്ടുള്ള ഒരു റവ ദോശ പരിചയപ്പെട്ടാലോ. ഈ പലഹാരം തയ്യാറാക്കാനായി അരക്കപ്പ് വറുത്ത റവ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം റവയിലേക്ക് അരക്കപ്പ് വറുത്ത അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക.

ശേഷം അതിലേക്ക് കാൽക്കപ്പ് മൈദയും, നാലു ടേബിൾസ്പൂൺ സവാള പൊടിയായി അരിഞ്ഞതും, 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും, രണ്ട് ടേബിൾസ്പൂൺ തൈര് കൂടി ചേർത്തിളക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടീസ്പൂൺ കറിവേപ്പില ചെറുതായി അരിഞ്ഞതും,രണ്ടു ടേബിൾ സ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞതും, അര ടീസ്പൂൺ ചെറിയ ജീരകവും, അര ടീസ്പൂൺ കുരുമുളക് പൊടിയും, രണ്ടുനുള്ള് കായപ്പൊടിയും, പാകത്തിനുള്ള ഉപ്പും, 2 കപ്പ് വെള്ളവും, ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് 15 മിനിട്ടോളം അടച്ച് റെസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക. എന്നിട്ട് കലക്കി വച്ചിട്ടുള്ള മാവ് നല്ലപോലെ കുതിർന്നു വന്നിട്ടുണ്ട്.

ശേഷം വീണ്ടും മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്തിളക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരുപാൻ അടുപ്പിലേക്ക് വയ്ക്കുക. ശേഷം ചൂടായി വരുമ്പോൾ ഒരു തവി മാവ് പാനിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തേക്കും ചുറ്റിച്ച് കൊടുക്കുക. ഇനി നല്ലപോലെ മുകൾഭാഗം മൂത്തുവരുമ്പോൾ എടുത്തുമാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള റവ ദോശ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയി ട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page