അരി പത്തിരി പെർഫെക്റ്റാകുന്നില്ലേ. എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് അരി പത്തിരി. എന്നാൽ മിക്കവാറും പേരുടെയും പരാതിയാണ് പത്തിരി പെർഫെക്റ്റാകുന്നില്ല എന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല സോഫ്റ്റായ പത്തിരി എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. ശേഷം ഒരു സോസ് പാനിൽ ഒന്നേമുക്കാൽ കപ്പ് വെള്ളം ചേർത്ത് അടുപ്പിലേക്ക് വെക്കുക. ഇനി വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. ശേഷം വെള്ളം നല്ല പോലെ തിളക്കാനായി അനുവദിക്കുക.

ശേഷം നല്ല പോലെ തിളച്ചു വന്ന വെള്ളത്തിലേക്ക് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ലോ ഫ്ളൈമിലിട്ടു വേണം മാവിനെ നന്നായി ഇളക്കുവാൻ. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു അഞ്ചു മിനിറ്റോളം മാവിനെ അടച്ചു വെക്കുക. അഞ്ചു മിനിറ്റായപ്പോൾ മാവ് ഒന്ന് തണുത്തുകിട്ടിയിട്ടുണ്ട്. ശേഷം മാവിനെ കൈ കൊണ്ട് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ഏകദേശം പത്തു മിനിറ്റ് എങ്കിലും മാവ് കുഴക്കാനായി എടുക്കുക. എത്രത്തോളം മാവ് കുഴക്കുന്നുവോ അത്രത്തോളം സോഫ്റ്റായിരിക്കും പത്തിരി.

ഇനി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം എല്ലാ മാവിനേയും ചെറിയ ചെറിയ ബോളാക്കിയ ശേഷം ഒരു ബോള് മാത്രം പുറത്തെടുത്ത ശേഷം ബാക്കിയുള്ളവ ഒന്ന് മൂടി വെക്കുക. ശേഷം ഒരു ചപ്പാത്തി പ്രെസ്സിൽ വെച്ച് കുറച്ചു എണ്ണ തടകിയ ശേഷം മാവിനെ പരത്തുക. വളരെ കനം കുറഞ്ഞ രീതിയിൽ വേണം മാവിനെ പരത്തിയെടുക്കുവാൻ. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓരോ പത്തിരിയായി ഇട്ട് മൂപ്പിച്ചെടുക്കുക. ശേഷം ഒരു കണ്ടെയ്നറിൽ അടച്ചു വെക്കുക. എല്ലാവരും ഇങ്ങനെ ഒന്ന് പത്തിരി തയ്യാറാക്കി നോക്കണേ.

Leave a Reply