ചായയുടെ കൂടെ എന്തെങ്കിലും കഴിച്ചു കൊണ്ട് കുടിക്കുന്നത് എല്ലാവർക്കും ഏറെ ഇഷ്ടമാണ് അല്ലെ. കൂടുതൽ പേരും കുറുമുറെ സ്നാക്കുകളാണ് ചായേടെ കൂടെ കഴിക്കാനായി ഇഷ്ടപ്പെടുന്നത്. അരിപൊടിയുണ്ടെങ്കിൽ ഒരു മാസത്തേക്കുള്ള ചായ കടി വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാം. ഇനി എങ്ങനെയാണ് ഈ കുറുമുറെ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് വെള്ളം നല്ല പോലെ ചൂടാക്കാനായി അടുപ്പിലേക്ക് വെക്കാം. അതിൽ ആവശ്യത്തിന് ഉപ്പും കൂടി ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി നല്ല പോലെ തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു കപ്പ്അരിപ്പൊടി ഇട്ടു കൊടുക്കുക. ഇനി നല്ല പോലെ വെള്ളവുമായി മിക്സ് ചെയ്തു അരിപ്പൊടി ഒന്ന് വാട്ടി എടുക്കുക. ഇനി മുപ്പത് സെക്കൻഡോളം ഇത് അടച്ചു വെക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ഇനി മാവിനെ വേറൊരു ബൗളിലേക്ക് മാറ്റിയ ശേഷം ചെറിയ ചൂടോടുകൂടി കുഴച്ചെടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ഈ മാവിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ കുഴച്ചെടുത്ത മാവിൽ നിന്നും കുറച്ചു നല്ല വലിപ്പമുള്ള ഒരു ബോൾ എടുത്തു അത് നല്ല രീതിയിൽ പരത്തിഎടുക്കുക.
ചപ്പാത്തി പലകയിൽ കുറച്ചു പത്തിരി പൊടി വിതറി കൊടുത്ത ശേഷം വേണം മാവിനെ പരത്തിയെടുക്കാൻ. ഇനി എത്രത്തോളം കട്ടി കുറച്ചു പരത്താൻ പറ്റുമോ അത്രത്തോളം നൈസിൽ പരത്തിയെടുക്കുക. ഇനി പരത്തിയെടുത്ത മാവിനെ ത്രികോണ ആകൃതിയിൽ മുറിച്ചെടുക്കുക. എല്ലാ മാവിനെയും ഇതുപോലെ ഷൈപ്പാക്കി മുറിച്ചെടുക്കുക. ഇനി നല്ല ചൂടുള്ള എണ്ണയിൽ ഫ്രൈ ആക്കി എടുക്കാം. ഹൈ ഫ്ളൈമിൽ വേണം ഈ സ്നാക്ക് ചെയ്തെടുക്കാൻ. ഒരു ചെറിയ എല്ലോ കളർ ആകുമ്പോഴേക്കും ഈ സ്‌നാക്കിനെ എണ്ണയിൽ നിന്നും കോരി എടുക്കുക.
ഇനി ഫ്രൈ ആക്കിയ സ്നാക്കിലേക്ക് രണ്ടു ടീസ്പൂൺ മുളക് പൊടി, ഉപ്പ് ഇത്രയും ചേർത്ത് സ്നാക്ക് നല്ല പോലെ മസാലയിൽ മിക്‌സാക്കി എടുക്കുക. അപ്പോൾ കിടിലൻ ടേസ്റ്റിലുള്ള കുറുമുറെ സ്നാക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. ഈ റെസിപി ഇഷ്ടമായാൽ ടിആൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.