തീ പോലും കത്തിക്കാതെ മിനിറ്റുകൾക്കുള്ളിൽ ചെയ്തെടുക്കാം

ഇന്നു നമുക്ക് തീ പോലും കത്തിക്കാതെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന
നല്ല ടേസ്റ്റിയായിട്ടുള്ള ഒരു മധുരപലഹാരം തയ്യാറാക്കിയാലോ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്നതും വളരെ രുചികരമായ നല്ലൊരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് പാൽ ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം പാലിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ പാലും പഞ്ചസാരയും ചേർത്തിളക്കുക.

ഇനി ഒരു പാത്രത്തിലേക്ക് അരകപ്പ് പാൽപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ജാമും, ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇവയെല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ക്രീം പരുവമായി വന്ന മിക്സിനെ മാറ്റി വെക്കുക. എന്നിട്ട് കുറച്ച് സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. എന്നിട്ട് ഓരോ പീസ് ബ്രെഡിന്റെയും സൈഡ് ഭാഗത്തായി കാണുന്ന മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. ഇനി നേരത്തെ തയ്യാറാക്കി വെച്ച പാലിലേക്ക് മുക്കുക.ശേഷം പാലിൽ മുക്കിയെടുത്ത ഓരോ ബ്രെഡിന്റെയും മുകളിലായി തയ്യാറാക്കി വെച്ചിട്ടുള്ള ഫില്ലിംഗ് തേച്ചുപിടിപ്പിക്കുക. എന്നിട്ട് റോൾ ചെയ്തെടുക്കുക.

എന്നിട്ട് കുറച്ച് ഡെസിക്കേറ്റഡ് കോക്കനട്ട് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് റോളാക്കി വെച്ചിട്ടുള്ള ഓരോ റോളും ഡെസിക്കേറ്റഡ് കോക്കനട്ടിൽ കോട്ടാക്കി എടുത്തശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള തീ പോലും കത്തിക്കാതെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ലൊരു സ്വീറ്റ് റെസിപ്പിയാണിത്. എല്ലാവരും ഈ രീതിയിലൊരു പലഹാരം തയ്യാറാക്കി നോക്കണേ. വളരെ കുറച്ച് ചേരുവകൾ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page