കറുമുറെ കൊറിക്കാം ചുമ്മാതിരിക്കുമ്പോൾ എന്താ രുചി

എന്നും ഒരേ പലഹാരങ്ങൾ കഴിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് എന്നും വ്യത്യസ്തമായ പലഹാരങ്ങൾ ട്രൈ ചെയ്യുന്നത്. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. ഈ സ്നാക്ക് തയ്യാറാക്കാനായി ഒരു കപ്പ് കടലമാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ഒരു കപ്പ് ഉഴുന്നുമാവും കൂടി ഈ കടലമാവിനൊപ്പം ചേർക്കുക. ശേഷം ഇവ രണ്ടും കൂടി നല്ല പോലെ അരിച്ചെടുക്കുക. ഇനി കാൽ ടീസ്പൂൺ കായപ്പൊടി കൂടി ഈ മാവിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം ആവശ്യത്തിന് ഉപ്പും, ഒരു പിഞ്ച് സോഡാപൊടിയും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ഇനി കുഴച്ചെടുത്ത മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. എന്നിട്ട് ഒരു ചപ്പാത്തി പലകയിൽ കുറച്ചു പൊടി വിതറുക. ശേഷം ഓരോ ബോളും പലകയിൽ വെച്ച് പരത്തുക. ഇനി പരത്തിയെടുത്ത പലഹാരം ഒരു പിസ കട്ടർ വെച്ചിട്ട് നീളത്തിൽ രണ്ട്‌ ഏറ്റവും മുറിയാത്ത രീതിയിൽ പലഹാരം വരഞ്ഞ് കൊടുക്കുക.

എന്നിട്ട് എല്ലാ ബോളിനെയും ഇതുപോലെ പരത്തി എടുക്കുക. ശേഷം നടുവിലായി നീളത്തിൽ, വരഞ്ഞു കൊടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഓരോന്നായി ഇട്ട് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കുക. ശേഷം ഫ്രൈ ആക്കി എടുത്ത സ്നാക്കിലേക്ക് കുറച്ചു മുളക്പൊടിയും ഉപ്പും, ഒന്ന് മുകളിലായി സ്‌പ്രെഡ്ടക്കുക. എന്നിട്ട് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. നല്ല ക്രിസ്പിയായ കറുമുറെ കഴിക്കാൻ പറ്റിയ ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്.

Leave a Reply