നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് വെച്ചിട്ട് പല വിഭവങ്ങൾ തയ്യാറാക്കുമെങ്കിലും ഇത് വെച്ചിട്ട് സ്നാക്ക് ഉണ്ടാക്കുന്നത് കുറവായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്കൊരു ബീറ്റ്‌റൂട്ട് വെച്ചിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു സ്നാക്ക് പരിചയപ്പെട്ടാലോ. അപ്പോൾ ഇനി കാണാം എങ്ങനെയാണ് ഈ ബീറ്റ്‌റൂട്ട് സ്നാക്ക് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ഒരു വലിയ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തു എടുക്കുക. ശേഷം മൂന്നു പൊട്ടറ്റോ പുഴുങ്ങി ഉടച്ചെടുക്കുക. എന്നിട്ട് ഒരു സവാളയുടെ പകുതി കൊത്തി അരിഞ്ഞെടുക്കുക. ഇനി ചെറിയ ഒരു കഷ്ണം ഇഞ്ചി ചെറുതായി കട്ട് ചെയ്തെടുക്കുക.
ശേഷം രണ്ട് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞെടുത്തത്, രണ്ട് ടേബിൾ സ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞെടുത്തത്, ആവശ്യത്തിന് ഉപ്പ്, കാൽടീസ്പൂൺ മഞ്ഞൾപ്പൊടി,ഒരു ടേബിൾ സ്പൂൺ മുളക്പൊടി,കാൽ ടീസ്പൂൺ ഗരം മസാല, ഇനി ഇത്രയും കൂടി കൈ കൊണ്ട് നല്ല പോലെ മികസാക്കി എടുക്കുക. കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക.
ശേഷം കുഴച്ചെടുത്ത മിക്സിനെ ചെറിയ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക. ശേഷം കൈ കൊണ്ട് നല്ല പോലെ പരത്തി ശൈപ്പാക്കി എടുക്കുക. എല്ലാം ഈ ഒരു ഷെയ്പ്പിൽ ആക്കി എടുത്ത ശേഷം കാൽ കപ്പ് മൈദാ ഒരു ബൗളിലേക്ക് എടുക്കുക. ശേഷം കുറച്ചു ഉപ്പും വെള്ളവും ചേർത്ത് നല്ല പോലെ മികസാക്കി എടുക്കുക. പരത്തി വെച്ചിട്ടുള്ള ബാറ്ററിൽ ഓരോ കട്ട്ലെറ്റ് ആക്കി ഇട്ട് മുക്കി ബ്രെഡ് പൊടിയിൽ കോട്ട് ചെയ്തു എടുക്കുക. ഇനി ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് എണ്ണ നല്ല പോലെ ചൂടാക്കി എടുക്കുക. ശേഷം എണ്ണയിലേക്ക് ഇട്ടു കട്ട്ലെറ്റ് നല്ല പോലെ ഫ്രൈ ആക്കി എടുക്കുക.
ഇനി രണ്ട്സൈഡും മൂത്തു വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പുതുമയുള്ള ഒരു സ്നാക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
