ഇന്ന് നമുക്ക് വെറും രണ്ട് ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ രുചികരമാ യിട്ടുള്ളതുമായ ഒരു പലഹാരമാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി മൂന്നുമണിക്കൂറോളം വെള്ളത്തിൽ കുതിർത്തെടുക്കുക. ശേഷം അതിനെ നല്ലപോലെ കഴുകിയെടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിലേക്ക് കാൽകപ്പ് ഉഴുന്ന് കുതിർത്തതും കൂടി ചേർത്ത് കൊടുക്കുക.
ശേഷം ദോശ മാവിൻറെ പരുവത്തിൽ മാവിനെ ആവശ്യത്തിനു വെള്ളവും ചേർത്ത് അരച്ചെടുക്കുക. നല്ല സ്മൂത്തായി വേണം ഇത് അരച്ചെടുക്കാൻ. ശേഷം അരച്ചെടുത്ത മാവിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കുക. ഇനിയൊരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ ഒരു ചെറിയ തവി മാവ് വീതം എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ട് രണ്ടു സൈഡും മൂത്തു വരുമ്പോൾ എണ്ണയിൽ നിന്ന് എടുത്ത് മാറ്റുക.
എല്ലാ മാവ് കൊണ്ടും ഇതുപോലെ തന്നെ പലഹാരം തയ്യാറാക്കി എടുക്കുക. വളരെ ടേസ്റ്റിയായിട്ടുള്ള വെറും 2 ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
