ഒരു പിടി റവ കൊണ്ട് ഇന്നേവരെ കഴിച്ചിട്ടില്ലാത്ത ഒരു കിടിലൻ പലഹാരം

റവ കൊണ്ട് എന്നും ഉപ്പുമാവാല്ലേ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം രണ്ട് കപ്പ് വെള്ളം പാനിലേക്ക് ഒഴിക്കുക. ശേഷം വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്തു തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു കപ്പ് റവ ചേർത്ത് ഇളക്കുക. ശേഷം കൈ വിടാതെ ഇളക്കി പാനിൽ നിന്നും റവ വിട്ടു വരുന്ന പരുവം വരെ ഇളക്കി റവ വേവിക്കുക.

ഇനി റവ പാനിൽ നിന്നും വിട്ടുവരാൻ തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം റവയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു ടീസ്പൂൺ ഓയിലും ചേർത്ത് റവ നന്നായി കൈ കൊണ്ട് കുഴക്കുക. ശേഷം വളരെ ചെറിയ ബോളുകളായി റവ ഉരുട്ടി എടുക്കുക. ഇനി മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ ജീരകവും, കാൽടീസ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. ഇനി ഒരു സവാള കൊത്തിയരിഞ്ഞത് ചേർത്ത് വഴറ്റുക.

ശേഷം വാടി വന്ന സവാളയിലേക്ക് കുറച്ചു കറിവേപ്പിലയും, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി ഇളക്കി മൂപ്പിക്കുക. ശേഷം മസാലയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും, ചേർത്ത് വഴറ്റുക. ശേഷം വാടി വന്ന തക്കാളിയിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് ഇളക്കി അടച്ചു വെച്ച് ഇതെല്ലാം കൂടി വേവിച്ചെടുക്കുക. ശേഷം വഴറ്റി എടുത്ത മിക്സിലേക്ക് മുക്കാൽ ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് നന്നായി വഴറ്റുക.

ശേഷം ഈ മസാലയിലേക്ക് നേരത്തെ ഉരുട്ടി വെച്ചിട്ടുള്ള റവ ചേർത്ത് ഇളക്കുക. ശേഷം കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ലോ ഫ്ളൈമിൽ റവ നന്നായി വേവിച്ചെടുക്കുക. ഏകദേശം മൂന്നോ നാലോ മിനിറ്റുകൾ കൊണ്ട് തന്നെ റവ ഏകദേശം വെന്തു വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു മസാല ബോൾസിന്റെ റെസിപ്പിയാണ് ഇത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. ഉപ്പ്മാവ് കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഈ ബ്രേക്ഫാസ്റ്റ് ഒരുപാട് ഇഷ്ടമാകും. കുട്ടികൾക്കൊക്കെ ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാക്കി കൊടുക്കുന്നത് ഏറെ നല്ലതായിരിക്കും.

Leave a Reply

You cannot copy content of this page