പല സാധനങ്ങളും കൊണ്ട് നമ്മൾ അച്ചാർ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് വെളുത്തുള്ളി കൊണ്ട് ഒരു അടിപൊളി അച്ചാർ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് മൂന്ന് ടേബിൾ സ്പൂൺ നല്ലെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം നീളത്തിൽ കനം കുറച്ചു അരിഞ്ഞെടുത്ത ഒന്നര കപ്പ് ഇഞ്ചി, മൂന്നു പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് എണ്ണയിൽ നല്ല പോലെ മൂപ്പിക്കുക. ശേഷം കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ഒന്നര കപ്പ് വെളുത്തുള്ളി രണ്ടായി അരിഞ്ഞ ശേഷം എണ്ണയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒന്ന് വാടി വരുമ്പോൾ പൊടികൾ ചേർത്ത് കൊടുക്കുക. അതിനായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
ശേഷം രണ്ടര ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, അര ടീസ്പൂൺ ഉലുവാപ്പൊടിയും ചേർത്ത് നല്ല പോലെ ലോ ഫ്ളൈമിലിട്ട് ഇളക്കുക. ശേഷം കാൽ ടീസ്പൂൺ കായപ്പൊടിയും, ചേർത്ത് നല്ല പോലെ ചൂടാക്കി എടുക്കുക. എന്നിട്ട് അച്ചാറിന്റെ പുളിക്കാവശ്യമായ വിനാഗിരി ചേർക്കുക. കാൽ കപ്പ് വിനാഗിരിയാണ് ഈ അച്ചാറിലേക്ക് ചേർത്തിട്ടുള്ളത്.
ശേഷം വിനാഗിരിയും ചേർത്ത് ഒന്ന് ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ വെളുത്തുള്ളി അച്ചാർ തയ്യാറായിട്ടുണ്ട്. ഇനി അച്ചാർ നല്ല തണുത്തതിന് ശേഷം ഒരു ഭരണിയിൽ ആക്കി നല്ല പോലെ അടച്ചു സൂക്ഷിച്ചു വെക്കുക. എന്നിട്ട് ഒരാഴ്ചയോളം സൂക്ഷിച്ചു വെച്ച ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ വെളുത്തുള്ളി അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ അച്ചാർ തയ്യാറാക്കി നോക്കണേ.
