ഇത്ര എളുപ്പമായിരുന്നോ കൈ മുറുക്ക് ഉണ്ടാക്കാൻ.

കൈ മുറുക്ക് കഴിക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ് അല്ലെ. എന്നാൽ കൈ വെച്ച് മുറുക്ക് തയ്യാറാക്കാൻ ആർക്കും അറിയില്ല. അപ്പോൾ ഇന്ന് നമുക്ക് എങ്ങനെയാണ് ഈ മുറുക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് പച്ചരി വെള്ളത്തിലിട്ട് കുതിർത്തുക. ഇനി അര കപ്പ് ഉഴുന്ന് ഒരു ചട്ടിയിലിട്ട് വറുക്കുക. ശേഷം വറുത്തെടുത്ത ഉഴുന്നിനെ ചൂട് മാറിയ ശേഷം ഒരു മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിക്കുക.

ഇനി നല്ല പോലെ പൊടിച്ചെടുത്ത ശേഷം ഒരു തരി പോലുമില്ലാതെ അരിച്ചെടുക്കുക. ശേഷം കുതിർത്തി എടുത്ത പച്ചരിയെ ഒട്ടും തന്നെ വെള്ളമില്ലാതെ തോർത്തി എടുക്കുക. ശേഷം പച്ചരിയെ നല്ലപോലെ പൊടിച്ച ശേഷം ഒന്ന് അരിച്ചെടുക്കുക. ശേഷം പൊടിയിലേക്ക് കാൽ കപ്പ് ഉഴുന്നുപൊടിയും, കാൽ ടീസ്പൂൺ കായപ്പൊടിയും, അര ടീസ്പൂൺ അയമോദകം, അര ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി സാദാരണ വെള്ളം കൊണ്ട് മാവിനെ കൈ കൊണ്ട് കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ കൈയുടെ മൂന്ന് വിരലുകൾ കൊണ്ട് നീളത്തിലും കയറുകൾ പോലെ പിരിച്ചും കൊടുക്കുക. മൂന്ന് ലെയർ ആകുമ്പോൾ നിർത്താവുന്നതാണ്. ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ ഓരോ മുറുക്കുകൾ വീതം ഇട്ടു ഫ്രൈ ആക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ കൈ മുറുക്ക് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ടേസ്റ്റ് ട്രിപ്സ് ടിപ്സ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply