പണ്ടുകാലം മുതൽക്കേ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്ക് റെസിപ്പിയാണ് ഡയമണ്ട് കട്ട്. എന്നാൽ മിക്കപ്പോഴും നമ്മൾ ഇത് കടയിൽ നിന്നും വാങ്ങിക്കുകയല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് ഈ ഡയമണ്ട് കട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മൈദയിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് മെൽറ്റാക്കിയ ശേഷം ചേർക്കുക. ശേഷം പൊടിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, രണ്ട് നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് മിക്‌സാക്കുക.
ശേഷം ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ നാല് മിനിറ്റോളം നല്ലപോലെ വീണ്ടും കുഴച്ചെടുക്കുക. എന്നിട്ട് നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ മൂന്നു ഭാഗമാക്കി മാറ്റുക. എന്നിട്ട് ഒരു ഭാഗം ചപ്പാത്തി പലകയിലിട്ട് പരത്തുക. ശേഷം പരത്തിയെടുത്ത മാവിനെ ഡയമണ്ട് ഷെയ്പ്പിൽ ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക.
ശേഷം ബാക്കിയുള്ള മാവിനേയും ഇതുപോലെ പരത്തിയെടുക്കുക. ശേഷം പരത്തിയെടുത്ത സ്‌നാക്കിനെ നല്ല ചൂടായി വന്ന എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചു കോരിയെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ തിളപ്പിക്കുക. പഞ്ചസാര ഈ വെള്ളത്തിൽ നല്ലപോലെ മെൽറ്റാക്കി എടുക്കുക. ഒറ്റനൂൽ പരുവത്തിനേക്കാൾ കുറച്ചും കൂടി കട്ടിയുള്ള ലായനിയാണ് ഈ പലഹാരത്തിനായി വേണ്ടത്.
ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്തിളക്കുക. എന്നിട്ട് പാകമായി വന്ന പഞ്ചസാരയിലേക്ക് ഫ്രൈ ആക്കി വെച്ചിട്ടുള്ള സ്‌നാക്കിനെ ഇട്ട് കൊടുക്കുക. എന്നിട്ട് പതിയെ ഇളക്കി എല്ലാ ഭാഗത്തേക്കും പഞ്ചസാരയെ ഇളക്കി എത്തിക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു മണിക്കൂറോളം ഈ മിക്സിനെ റസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും വൈകുന്നേരങ്ങളിൽ ചായക്കൊപ്പം ഈ പലഹാരം തയ്യാറാക്കി നോക്കണേ.
