അരിപ്പൊടി കൊണ്ട് നിങ്ങൾ ഇത് വരെ കഴിക്കാത്ത ഒരു കിടിലൻ നാലുമണി പലഹാരം.

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് അരിപ്പൊടി. മിക്കവാറുമുള്ള എല്ലാ പലഹാരങ്ങളും നമ്മൾ അരിപ്പൊടി വെച്ചിട്ടാണ് തയ്യാറാക്കുന്നത്. അപ്പോൾ ഇന്ന് നമുക്കൊരു അരിപ്പൊടി വെച്ചിട്ട് തയ്യാറാക്കാൻ പറ്റിയ ഒരു കിടു സ്നാക്ക് പരിചയപ്പെട്ടാലോ. വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഈ സ്നാക്ക് കണ്ടാൽ തന്നെ നാവിൽ വെള്ളമൂറും. അപ്പോൾ എങ്ങനെയാണ് ഈ ടേസ്റ്റി സ്നാക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് വെച്ച് കൊടുക്കുക. ശേഷം അതിലേക്ക് മൂന്നു കപ്പോളം വെള്ളം ഒഴിച്ച് കൊടുക്കുക. ഇനി തിളച്ചു വരാൻ തുടങ്ങിയ വെള്ളത്തിലേക്ക് കാൽ റ്റീസ്പൂണോളം ചെറിയ ജീരകം ചേർക്കുക.

ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ റ്റീസ്പൂണോളം ഉപ്പ്,കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി,ഒരു റ്റീസ്പൂണോളം ഓയിൽ, ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് ഇളക്കുക. ഇനി നല്ല പോലെ വെള്ളവുമായി മിക്‌സാക്കി ഫ്ളയിം ഓഫ് ചെയ്യാം. ഇനി ഒരു അഞ്ചു മിനിറ്റോളം അടച്ചു വെക്കുക. അഞ്ച് മിനിട്ടിനു ശേഷം സോഫ്റ്റായി വന്ന മാവിനെ വേറൊരു ബൗളിലേക്ക് മാറ്റുക. ഇനി ചെറു ചൂടോടുകൂടി മാവിനെ നല്ല പോലെ കുഴക്കുക. ഇനി പുഴുങ്ങി ഉടച്ചെടുത്ത ഒരു ഉരുളകിഴങ്ങ് കൂടി ചേർത്ത് കുഴച്ചെടുക്കുക.

നല്ല പോലെ കുഴച്ചെടുത്ത മാവിനെ ഒരു വലിയ ബോൾ മാവ് എടുത്തു പരത്തിയെടുക്കുക. കുറച്ചു കട്ടിയിൽ വേണം മാവിനെ പരത്തിയെടുക്കാൻ. ഇനി പരത്തിയെടുത്ത മാവിനെ കുറച്ചു വലിയ കുപ്പിയുടെ അടപ്പ് വെച്ച് ആ അളവിൽ മാവിനെ മുറിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത റൗണ്ടിലുള്ള മാവിന്റെ ഓരോ പീസിന്റെയും നടുവിലായി കുറച്ചു എള്ള് വെച്ച് കൊടുക്കുക.

ഇനി ഇത് ഫ്രൈ ചെയ്യാനാവശ്യമായ ഓയിൽ ഒരു ചട്ടിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന ഓയിലിലേക്ക് റെഡിയാക്കിയ മാവിനെ ഇട്ടു ഫ്രൈ ആക്കി എടുക്കുക. ഒന്ന് ക്രിസ്പിയായി കളർ മാറി വന്നാലുടൻ ഇത് എണ്ണയിൽ നിന്നും കോരി മാറ്റാവുന്നതാണ്. അപ്പോൾ ഇത്രേയുള്ളൂ വളരെ കുറച്ചു സമയം കൊണ്ട് ചെയ്തെടുക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ് ഇത്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page