കുറഞ്ഞ ചിലവിൽ അപാര ടേസ്റ്റിലുള്ള ഒരു കിടിലൻ പിസ്സ, ഒരു പീസ് കഴിച്ചാൽ പിന്നെ എന്നും തയ്യാറാക്കാൻ തോന്നും

ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പിസ. എന്നാൽ പലപ്പോഴും നമ്മൾ കടയിൽ പോയല്ലേ പിസ കഴിക്കാറുള്ളത്. എന്നാൽ ഇന്ന് നമുക്ക് വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഒരു അടിപൊളി പിസ്സ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് പിസ്സ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം മൈദയിലേക്ക് ഒന്നര
ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കുക. ശേഷം അതിനൊപ്പം ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കുക.

ശേഷം അതിലേക്ക് കാൽ കപ്പ് തൈരും ചേർത്തിളക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ നല്ല സ്മൂത്തായി കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിലേക്ക് കുറച്ച് ഓയിൽ തടവി കൊടുക്കുക. ശേഷം അര മണിക്കൂറോളം ഈ മാവിനെ റസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു സവാളയും ഒരു തക്കാളിയും ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ്, അര കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

എന്നിട്ട് അടച്ചുവെച്ച് ഇത് വേവിച്ചെടുക്കുക. ശേഷം തണുത്തു വന്ന മിക്സിനെ മിക്സിയുടെ ജാറിലിട്ടു നല്ല സ്മൂത്തായി അരച്ചെടുക്കുക. എന്നിട്ട് ആ പാനിലേക്ക് തന്നെ ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്ത് കൊടുക്കുക. ഇനി ഓയിൽ നല്ലപോലെ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നല്ലപോലെ ചൂടാക്കുക. ശേഷം മുളകുപൊടി ഒന്നു ചൂടായി വരുമ്പോൾ നേരത്തെ അരച്ചു വെച്ചിട്ടുള്ള മിക്സ് മുളകുപൊടിയിലേക്ക് ചേർക്കുക.

എന്നിട്ട് നല്ലപോലെ ഇളക്കി ഇളക്കി യോജിപ്പിക്കുക. ശേഷം പാകത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. ഒരു ടീസ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് ഇളക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും, ഒരു ടീസ്പൂൺ സോയ സോസും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു ടീസ്പൂൺ കുരുമുളക് പൊടിയും കൂടി ചേർത്ത് മിക്‌സാക്കുക. ശേഷം അടച്ചുവെച്ച് കുറച്ചുനേരം വേവിക്കുക. ഒന്ന് കുറുകി വന്ന മിക്സിനെ ഫ്ളയിം ഓഫ് ചെയ്തു മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക.

ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്തു കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ യോജിപ്പിക്കുക. ശേഷം മൈദ നല്ലപോലെ പതഞ്ഞു വരാൻ തുടങ്ങുമ്പോൾ അരക്കപ്പ് പാലും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇളക്കി ഇളക്കി നല്ലപോലെ ഒന്ന് കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ശേഷം കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ഇനി നേരത്തെ കുഴച്ചു വച്ചിട്ടുള്ള മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം കൈ കൊണ്ട് നല്ലപോലെ മാവിനെ ഒന്ന് പരത്തിയെടുക്കുക.

ശേഷം ഒരു പാനിലേക്ക് കുറച്ചു ഓയിൽ തടകി കൊടുക്കുക. എന്നിട്ട് പരത്തി വച്ചിട്ടുള്ള മാവിനെ പാനിലേക്ക് വച്ച് നല്ലപോലെ ഒന്ന് പരത്തുക. പാനിന്റെ എല്ലാ ഭാഗത്തേക്കും മാവിനെ എത്തിച്ചു കൊടുത്ത ശേഷം ഒരു ഫോർക്ക് കൊണ്ട് അകം കുത്തി കൊടുക്കുക. എന്നിട്ട് ടൊമാറ്റോ സോസിനെ മാവിൻറെ എല്ലാ ഭാഗത്തേക്കും തേച്ചു പിടിപ്പിക്കുക. എന്നിട്ട് അതിൻറെ മുകളിലേക്ക് വൈറ്റ് സോസ് ചേർത്ത് കൊടുക്കുക. എന്നിട്ട് അരിഞ്ഞു വെച്ചിട്ടുള്ള ക്യാപ്സികവും, കുറച്ച് തക്കാളി നീളത്തിൽ അരിഞ്ഞതും, കുറച്ച് സവാള നീളത്തിൽ അരിഞ്ഞതും വെച്ച് കൊടുക്കുക.

എന്നിട്ട് അതിൻറെ മുകളിൽ കുറച്ച് വൈറ്റ് സോസ് വെച്ചു കൊടുക്കുക. ശേഷം അതിൻറെ മുകളിലായി കുറച്ച് ചില്ലി ഫ്‌ളെക്‌സും തൂകി കൊടുക്കുക. എന്നിട്ട് വേറെ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എടുക്കുക. എന്നിട്ട് അതിൻറെ മുകളിലേക്ക് ഈ പാനെടുത്ത് വച്ച് അടച്ചു വച്ച് നല്ലപോലെ വേവിച്ചെടുക്കുക. നല്ലപോലെ വെന്തുവന്ന പിസ്സയെ ചൂടാറാനായി വെക്കുക. ശേഷം ചൂടാറി വന്ന പിസയെ വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ചൂടോടുകൂടി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പിസ്സ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page