ഇനി രാവിലെ എന്തെളുപ്പം സമയം ലാഭം ജോലി എളുപ്പം.

എന്നും ഒരേ ബ്രേക്ഫാസ്റ്റ് കഴിച്ചാൽ മടുപ്പ് തോന്നുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ റവ കൊണ്ട് ഒരു പുത്തൻ ബ്രേക്ഫാസ്റ്റ് പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് റവ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇനി അര കപ്പ് ഗോതമ്പ് മാവും കൂടി റവക്കൊപ്പം ചേർത്ത് കൊടുക്കുക. ശേഷം ഒരു മുട്ടയും, രണ്ട് ടീസ്പൂൺ നെയും കൂടി ചേർത്ത് കൊടുക്കുക.

ശേഷം ഇരുന്നൂറ് മില്ലീ പാൽ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം വീണ്ടും അര കപ്പ് പാൽ കൂടി ചേർത്ത് ബാറ്റെർ നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം മിക്സിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം കുറച്ചു മല്ലിയില അരിഞ്ഞതും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ വറ്റൽമുളക് ക്രഷ് ആക്കിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പച്ചമുളക് അരിഞ്ഞതും ചേർത്ത് നന്നായി മിക്‌സാക്കി പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

അടച്ചു വെച്ച് വേണം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കാൻ. ശേഷം ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന തവയിലേക്ക് ഒന്നര തവി മാവ് ഒഴിച്ച് ഒന്ന് പരത്തുക. ശേഷം ലോ ഫ്ളൈമിൽ അടച്ചു വെച്ച് പലഹാരം ചുട്ടെടുക്കുക. ഒരു സൈഡ് മൂത്തു വന്നാൽ മറിച്ചിട്ട് കൊടുക്കുക. ഇനി കുറച്ചു നെയ്യ് പലഹാരത്തിനെ മുകളിലും താഴെയും തേച്ച ശേഷം ഒന്ന് മൂപ്പിച് എടുത്തു മാറ്റുക.

അപ്പോൾ എല്ലാ മാവിനേയും ഇതുപോലെ ബ്രേക്ഫാസ്റ്റ് തയ്യാറാക്കി എടുക്കുക. വളരെ ടേസ്റ്റിയായ നല്ല സോഫ്റ്റായ ഒരു ബ്രേക്ഫാസ്റ്റാണ് ഇത്. എല്ലാവരും ഇങ്ങനെ ഒന്ന് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ ബ്രേക്ഫാസ്റ്റ് ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ്. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply