പല തരത്തിലുള്ള ദോശകൾ നമ്മൾ കഴിക്കാറുണ്ട് അല്ലെ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമായ ദോശ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടത് തന്നെയാണ്. ഇന്ന് പരിചയപ്പെടുത്തുന്നത് ഗോതമ്പു ദോശ വളരെ സ്വാദിഷ്ടമായി എങ്ങനെ തയ്യാറാക്കാം എന്നതാണ്. ആദ്യം ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ഇനി ആവശ്യത്തിന് എണ്ണ ചേർത്ത് കൊടുക്കുക. എണ്ണ ചൂടായി വന്നാൽ കടുക് ചേർത്ത് പൊട്ടിക്കുക. കുറച്ചു ചെറിയ ജീരകം കൂടി എണ്ണയിലേക്ക് ചേർത്ത് കൊടുക്കാം. ഇനി രണ്ടു പച്ചമുളക് അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും,ഒരു സവാള പൊടിയായി അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക. ഇനി അര ടീസ്പൂൺ ഉപ്പും കൂടി ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി ഇതെല്ലാം കൂടി നല്ല പോലെ വഴറ്റിയ ശേഷം അര ടീസ്പൂൺ മഞ്ഞൾപൊടി,ഇനി പൊടിയായി അരിഞ്ഞെടുത്ത ഒരു തക്കാളി കൂടി ചേർത്ത് കൊടുക്കുക. ഇനി തക്കാളി നല്ല പോലെ വെന്തു വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ഈ മിക്സ് തണുക്കാനായി മാറ്റി വെക്കാം. ഇനി ഒരു പാത്രത്തിലേക്ക് ദോശക്ക് മാവ് കലക്കാം. ആ പാത്രത്തിലേക്ക് ഒന്നര കപ്പ് ആട്ട മാവ് ചേർത്ത് കൊടുക്കുക. ഇനി രണ്ടു ടേബിൾ സ്പൂൺ അരിപ്പൊടി ഈ മാവിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും കൂടി മാവിലേക്ക് ചേർത്ത് ഇളക്കുക. ഇനി എല്ലാം കൂടി മികസാക്കിയ ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവ് കലക്കി എടുക്കുക. ഇനി മാവിനെ ഒട്ടും കട്ടയില്ലാതെ കലക്കി എടുത്ത ശേഷം നേരത്തെ തയ്യാറാക്കിയ മസാല മാവിലേക്ക് ചേർത്ത് കൊടുക്കുക.
എന്നിട്ട് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. ഇനി ദോശ തയ്യാറാക്കാൻ തുടങ്ങാം. അതിനായിട്ട് ഒരു ദോശ തവ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് എണ്ണ തടവി കൊടുക്കുക. ഇനി ഒന്നര തവി മാവ് കോരിയൊഴിച്ച ശേഷം ഒന്ന് പരത്തിയെടുക്കുക. ഒന്ന് സ്ലോ ആയി വേണം പരത്തിയെടുക്കാൻ. ഇനി ഒരു സൈഡ് മൂത്തു വന്നാൽ മറു സൈഡും കൂടി വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മസാല ഗോതമ്പു ദോശ ഇവിടെ റെഡിയായി വന്നിട്ടുണ്ട്.
എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റിയ സ്വാദിഷ്ടമായ ഗോതമ്പു ദോശ റെഡിയായി വന്നിട്ടുണ്ട്. കുക്കിങ് അറ്റ് മേയ്ഫ്ലവർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
