നുറുക്ക് ഗോതമ്പ് കൊണ്ട് ഒന്നൊന്നര രുചിയിലൊരു നെയ്യപ്പം

ഇപ്പോൾ മിക്കവാറും വീടുകളിലും കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. എന്നാൽ ഈ നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു അടിപൊളി നെയ്യപ്പം ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയും സോഫ്റ്റുമായ നെയ്യപ്പം നുറുക്ക് ഗോതമ്പ് കൊണ്ട് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് നുറുക്ക് ഗോതമ്പ് കൊണ്ട് നെയ്യപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് നുറുക്ക് ഗോതമ്പ് രണ്ട് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം ഗോതമ്പിനെ നല്ല പോലെ കഴുകി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

ശേഷം ഗോതമ്പിലേക്ക് അര ഗ്ലാസ് വെള്ളവും ചേർത്ത് ഗോതമ്പിനെ നന്നായി അരച്ചെടുക്കുക. ശേഷം നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം ഈ മിക്സിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും, രണ്ട് ടേബിൾ സ്പൂൺ റവയും, ചേർത്ത് നല്ല പോലെ മിക്‌സാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിൽ മൂന്നു അച്ചു ശർക്കര എടുക്കുക. ശേഷം ശർക്കരയിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക. ശേഷം ചൂടോടുകൂടി ശർക്കര പാനിയെ അരച്ചെടുത്ത ഗോതമ്പ് മിക്സിലേക്ക് ചേർത്ത് ഇളക്കുക.

നല്ല സ്മൂത്തായി കലക്കി എടുത്ത മിക്സിലേക്ക് കാൽ ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് കലക്കുക. ശേഷം ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഒരു തവി ബാറ്റർ ഒഴിക്കുക. ശേഷം മുകളിലായി എണ്ണ തൂകി കൊടുത്താൽ നെയ്യപ്പം വളരെ വേഗത്തിൽ തന്നെ പൊങ്ങി വരുന്നതാണ്. ഇനി ലോ ഫ്ളൈമിലേക്ക് മാറ്റിയ ശേഷം നെയ്യപ്പം തിരിച്ചിട്ട് കൊടുക്കുക.

ശേഷം രണ്ട് സൈഡും മൂത്തു വന്നാൽ കോരി എടുക്കുക. എല്ലാം ഇതുപോലെ തെന്ന ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു നെയ്യപ്പമാണ് ഇത്. സാദാരണ നെയ്യപ്പം ഉണ്ടാക്കുന്നതിനേക്കാൾ രുചിയാണ് ഈ രീതിയിൽ നെയ്യപ്പം തയ്യാറാക്കിയാൽ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യറാക്കാൻ പറ്റുന്ന കിടിലൻ സ്നാക്കാണ് ഇത്. നല്ല ചൂട് കട്ടനൊപ്പം ഗംഭീര ടേസ്റ്റാണ് ഇത്. എല്ലാവരും ഉറപ്പായും ഈ നെയ്യപ്പം ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page