വെള്ളരിക്ക തക്കാളി കറി കഴിച്ചിട്ടുണ്ടോ. എന്റമ്മോ ചോറ് കാലിയാകുന്നത് അറിഞ്ഞതേയില്ല.

നമുക്ക് ഇന്ന് ഒരു അടിപൊളി വെള്ളരിക്ക തക്കാളി കറി ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ആവശ്യമായ വെള്ളരിക്ക കഴുകി അരിഞ്ഞെടുക്കുക. ശേഷം അതിന്റെ കൂടെ രണ്ട് തക്കാളി കൂടി ചേർത്ത് കൊടുക്കുക. ശേഷം മൂന്നു പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, കുറച്ചു വെള്ളം ചേർത്ത് അടുപ്പിലേക്ക് വെക്കുക.

ശേഷം അടച്ചു വെച്ച് രണ്ടും കൂടി നല്ല പോലെ വേവിക്കുക. ഇനി മുക്കാൽ മുറി തേങ്ങാ ചിരകിയതും, രണ്ട് ചെറിയ ഉള്ളി, ഒരു പകുതി സവാള എന്നിവ തേങ്ങയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു അല്ലി വലിയ വെളുത്തുള്ളി, കാൽ ടീസ്പൂൺ ജീരകം, ചേർത്ത് നല്ല പേസ്റ്റുപോലെ അരച്ചെടുക്കുക. ശേഷം വെള്ളരിക്ക നല്ല പോലെ തിളച്ചു വന്നിട്ടുണ്ട്.

ശേഷം വെള്ളരിക്കയെ നല്ല പോലെ വേവിച്ചെടുക്കുക. എന്നിട്ട് അരച്ച് വെച്ചിട്ടുള്ള തേങ്ങാ മിക്സ് ഇതിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഒരു മിനിറ്റോളം കറി വേവിച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഫ്ളൈയിം ഓഫ് ചെയുക. ഇനി ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണ ചൂടായി വന്നാൽ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കുറച്ചു കറിവേപ്പിലയും, വറ്റൽമുളകും ചേർത്ത് കടുക് മൂപ്പിക്കുക. ശേഷം മൂത്തു വന്ന മിക്സിനെ കറിയിലേക്ക് ചേർത്ത് ഇളക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ വെള്ളരിക്ക കറി റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. ചോറിനും ചപ്പാത്തിക്കും മറ്റ് പലഹാരങ്ങൾക്കും എല്ലാം വളരെ ടേസ്റ്റിയാണ് ഈ കറി. മലയാളം കുക്കിങ് ചാനൽ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply