തേങ്ങയും, ഉള്ളിയും, തക്കാളിയുമില്ലാതെ ഒരു ഒന്നൊന്നര ചട്ട്ണി

എന്നും നമ്മൾ തേങ്ങാ അരച്ചിട്ടല്ലേ ചട്ട്ണി ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് തേങ്ങയോ ഉള്ളിയോ തക്കാളിയോ ഒന്നുമില്ലാതെ വളരെ ടേസ്റ്റിയായ ഒരു ചട്ട്ണി ഉണ്ടാക്കിയാലോ. ദോശക്കും ഇഡ്ഡലിക്കും ഒപ്പം കഴിക്കാൻ ഏറെ രുചികരമാണ് ഈ ചട്ട്ണി. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വെച്ചേ ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉഴുന്ന് ചേർക്കുക.

ശേഷം നാല് പീസ് വെളുത്തുള്ളിയും, ചേർത്ത് ഒന്ന് വറുക്കുക. ശേഷം ഇതിലേക്ക് അര കപ്പ് കപ്പലണ്ടി ചേർക്കുക. ശേഷം കപ്പലണ്ടിയും ചേർത്ത് നന്നായി വറുക്കുക. ശേഷം വറുത്തെടുത്ത മിക്സിലേക്ക് രണ്ട് ടീസ്പൂൺ മുളക്പൊടി ചേർക്കുക. ശേഷം നല്ല പോലെ ചൂടാക്കിയ ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി കാൽ കപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുക്കുക. ശേഷം അത് ഈ വറുത്തെടുത്ത കപ്പലണ്ടിക്കൊപ്പം ചേർക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം വറ്റി വരുമ്പോൾ ഫ്‌ളയിം ഓഫ് ചെയ്യുക.

എന്നിട്ട് ചൂടാറി വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഒരു ഗ്ലാസ് വെള്ളം കൂടി ഇതിനൊപ്പം ചേർത്ത് നന്നായി കപ്പലണ്ടി അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സിനെ ഒരു ചട്ടിയിലേക്ക് മാറ്റുക. എന്നിട്ട് ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ഇനി പൊട്ടി വന്ന കടുകിലേക്ക് നാലു പീസ് ചെറിയ ഉള്ളി പൊടിയായി അരിഞ്ഞതും, നാലു പീസ് വറ്റൽമുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചു ചട്ട്ണിയിലേക്ക് ചേർക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചട്ട്ണിക്ക് ആവശ്യമായ ഉപ്പും ചേർക്കുക. എന്നിട്ട് സെർവ് ചെയ്യാവുന്നതാണ്. കപ്പലണ്ടി ചേർത്തിട്ട് ഈ ചട്ട്ണി തയ്യാറാക്കിയത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയാണ് ഇത്. എല്ലാവരും ഉറപ്പായും ഈ ചട്ട്ണി ട്രൈ ചെയ്തു നോക്കണേ. ഇനി തേങ്ങയും ഉള്ളിയും ഒന്നുമില്ലാതെ തയ്യാറാക്കിയ ഈ ചട്ട്ണി മതി ദോശക്കും ഇഡ്ഡലിക്കും അപ്പത്തിനുമെല്ലാം ഒപ്പത്തിന്. നിങ്ങളാരും ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത ഈ ചട്ട്ണി ഇനി എല്ലാരും തീർച്ചയായും ട്രൈ ചെയ്‌തു നോക്കണേ.

Leave a Reply