എല്ലാ വീടുകളിലും എപ്പോഴും കാണുന്ന ഒരു സാധനമാണ് ചെറിയ ഉള്ളി. എന്നാൽ ഇന്ന് നമുക്ക് മീനും പച്ചക്കറികളും ഇല്ലാത്ത ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി കറി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം എണ്ണ ചൂടായി വന്നാൽ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം നാലു വറ്റൽമുളക് രണ്ടായി മുറിച്ച ശേഷം ഇതിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം വറ്റൽ മുളക് നല്ലപോലെ വാടി വന്നാൽ 200 ഗ്രാം ചെറിയഉള്ളി നീളത്തിൽ നാലായി മുറിച്ച ശേഷം ഇതിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം അതിലേക്ക് 5 പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത് നല്ലപോലെ ഉള്ളിയുമായി ഇളക്കി വഴറ്റുക.
നല്ലപോലെ കളർ മാറിവന്ന ചെറിയ ഉള്ളിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ചേർത്ത് മീഡിയം ഫ്ളൈമിൽ വെച്ച് പൊടികളെല്ലാം നല്ലപോലെ വഴറ്റുക. ഇനി പൊടികളെല്ലാം നല്ലപോലെ മൂത്ത് വന്നാൽ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം തക്കാളിയും നല്ലപോലെ വെന്തു വന്നാൽ അര ഗ്ലാസ് വെള്ളം ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കറി നല്ലപോലെ തിളപ്പിക്കുക. ശേഷം കറി നല്ലപോലെ തിളച്ചു വന്നാൽ ഒരു കപ്പ് കട്ടത്തൈര് ചേർത്ത് ഇളക്കുക. ഒരുപാട് പുളിയുള്ള തൈര് എടുക്കാതിരിക്കുക.
ശേഷം നാല് മിനിട്ടോളം ഇളക്കി കറി വേവിച്ച ശേഷം കുറച്ച് മല്ലിയിലയും ചേർക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ചെറിയ ഉള്ളി കൊണ്ട് തയ്യാറാക്കിയ കറി ഇവിടെ തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായിട്ടുള്ള കറിയാണിത്. മീനും പച്ചക്കറികളൊന്നും ഇല്ലാത്ത ദിവസങ്ങളിൽ ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണിത്. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
