എന്നും പുത്തൻ രുചിയിലുള്ള ആഹാരങ്ങളോടാകും നമ്മൾ ഓരോത്തർക്കും ഏറെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് തികച്ചും വ്യത്യസ്തമായ ഒരു സ്നാക്ക് ഉണ്ടാക്കിയാലോ. വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ ഈ സ്നാക്ക് വളരെ സിമ്പിളായി തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഈ കിടിലൻ സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി മൂന്ന് ഉരുളകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞെടുക്കുക. ശേഷം ഉരുളക്കിഴങ്ങിനെ കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക. ഒട്ടും കട്ടയിലല്ലാതെ വേണം പൊട്ടറ്റോ ഉടച്ചെടുക്കുവാൻ.
ശേഷം മൂന്നു മുട്ട പുഴുങ്ങി എടുക്കുക. എന്നിട്ട് മുട്ടയും കൂടി ഉരുളക്കിഴങ്ങുമായി ഉടച്ചു ചേർക്കുക. എന്നിട്ട് അതിനൊപ്പം ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, ഒരു ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, കുറച്ചു മല്ലിയില അരിഞ്ഞതും, കാൽ ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി മിക്‌സാക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ബ്രെഡ് പൊടി കൂടി ചേർത്ത് ഇളക്കുക. ശേഷം ഒന്ന് ഉരുട്ടി എടുക്കാൻ പാകത്തിന് ആക്കി എടുക്കുക.
എന്നിട്ട് കുറച്ചു വലിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഉരുട്ടി എടുത്ത ഉരുളയെ കൈ കൊണ്ട് ഒന്ന് പ്രസ്സാക്കി പരത്തുക. എന്നിട്ട് ഉള്ളിലായി ഒരു ടീസ്പൂൺ മയോണൈസ് വെച്ച് കൊടുക്കുക. കുറച്ചു കട്ടിയുള്ള മയോന്നൈസ് വേണം ഉള്ളിലായി വെക്കുവാൻ. ശേഷം ഈ ബോളിനെ മയോന്നൈസ് പുറത്തേക്ക് വരാത്ത വിധം കവർ ചെയ്തു ഉരുട്ടി എടുക്കുക. ശേഷം എല്ലാ ബോളുകളും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക.
എന്നിട്ട് ഒരു ബൗളിൽ ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് ഇളക്കുക. എന്നിട്ട് മറ്റൊരു ബൗളിൽ കുറച്ചു ബ്രെഡ് പൊടി കൂടി എടുക്കുക. എന്നിട്ട് തയ്യാറാക്കി വെച്ച ഓരോ ബോളും മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ കോട്ടാക്കി എടുക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ ഓരോ ബോളായി ഇട്ടു ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഉരുളക്കിഴങ്ങും മുട്ടയും കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ സ്നാക്ക് കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കണേ.
