നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള സ്വീറ്റ് റെസിപ്പിയാണ് പുഡ്ഡിംഗ്. പല രീതിയിലുള്ള പുഡിങ്ങുകൾ നാം കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഇളനീർ കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് ഈ ഇളനീർ കൊണ്ടുള്ള പുഡ്ഡിംഗ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് ഇളനീർ കാമ്പ് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇനി ഇതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ലപോലെ അടിച്ചെടുക്കുക. ഇനി 50 ഗ്രാം വിപ്പിംഗ് പൗഡർ ഒരു പാത്രത്തിലേക്ക് എടുക്കുക.
ഇനി വിപ്പിംഗ് പൗഡറിലേക്ക് മുക്കാൽ കപ്പ് ഇളനീർ വെള്ളം കൂടി ചേർത്ത് ബീറ്റാക്കി എടുക്കുക. ക്രീം തിക്കായി വരുന്നത് വരെ വിപ്പിംഗ് ക്രീം ബീറ്റാക്കി എടുക്കുക. ശേഷം അതിലേക്ക് കാൽ ബോട്ടിൽ കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് നേരത്തെ അടിച്ചെടുത്ത ഇളനീർ കാമ്പും കൂടി ഈ മിക്സിലേക്ക് ചേർത്ത് വീണ്ടും നന്നായി ബീറ്റാക്കി എടുക്കുക. ഇനി കുറച്ചു ബിസ്കറ്റ് എടുക്കുക. എന്നിട്ട് ബിസ്കറ്റിനെ നല്ലപോലെ പൊടിച്ചെടുക്കുക. ഇവിടെ മാരിഗോൾഡ് ബിസ്കെട്ടാണ് എടുത്തിട്ടുള്ളത്.
ഇനി ഏതെങ്കിലും ഫ്രൂട്ടിന്റെ ഫ്ലെഷ് എടുക്കുക. ശേഷം ഒരു ബൗളിലേക്ക് മൂന്നു ടേബിൾ സ്പൂൺ ബീറ്റാക്കിയെടുത്ത മിക്സിനെ വീഴ്ത്തുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഏതെങ്കിലും ഫ്രൂട്ടിന്റെ ഫ്ലെഷ് ചേർത്ത് കൊടുക്കുക. ഇവിടെ ബ്ലാക്ക് കരണ്ട് ഫ്രൂട്ടിന്റെ ഫ്ലെഷാണ് എടുത്തിട്ടുള്ളത്. എന്നിട്ട് നല്ലപോലെ മിക്‌സാക്കിയ ശേഷം പുഡ്ഡിംഗ് സെറ്റാക്കാനുള്ള ട്രേയുടെ ആദ്യത്തെ ലെയർ ഈ മിക്സ് ചേർക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള ബിസ്കറ്റ് ഒരു ലെയർ ചേർക്കുക. എന്നിട്ട് അതിന്റെ മുകളിലായി ഇളനീർ മിക്സ് ചേർക്കുക.
ഇനി മുകളിലായി ഒരു ടേബിൾ സ്പൂൺ ബ്ലാക്ക് കാരന്റ്റും ചേർത്ത ശേഷം മൂന്നു മണിക്കൂറോളം ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുക്കുക. 3 മണിക്കൂറായപ്പോൾ പുഡ്ഡിംഗ് നല്ലപോലെ സെറ്റായി കിട്ടിയിട്ടുണ്ട്. ശേഷം പുഡിങ്ങിന്റെ മുകളിലേക്ക് കുറച്ചും കൂടി ബ്ലാക്ക് കാരന്റ്റ് ചേർത്ത ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഇളനീർ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്, നല്ല ടേസ്റ്റിയായ ഒരു പുഡിങ്ങാണിത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
