കണ്ടെൻസ്ഡ് മിൽക്കും, ക്രീമും വേണ്ടാതെ വെറും മൂന്നു ചേരുവകൾ കൊണ്ടൊരു സൂപ്പർ ഐസ്ക്രീം.

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരു സ്വീറ്റാണ് ഐസ് ക്രീം. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ഐസ്ക്രീം പരിചയപെട്ടാലോ. അതെ വളരെ ടേസ്റ്റിയായ ഈ ഐസ്ക്രീം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് അര ലിറ്റർ പാൽ എടുക്കുക. ശേഷം ആറ് ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര ചേർക്കുക. ഇനി അര ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് കൊടുക്കുക. ഇനി പാൽ അടുപ്പിലേക്ക് വച്ചു തിളപ്പിച്ചെടുക്കുക. ഇനി ഒരു ബൗളിലേക്ക് മൂന്നു ടീസ്പൂൺ അളവിൽ കസ്റ്റാഡ് പൊടി എടുക്കുക. എന്നിട്ട് അതിൽ കുറച്ചു പാൽ ചേർത്ത് ഒന്ന് മിക്‌സാക്കുക.

ഇനി തിളച്ചു വന്ന പാലിലേക്ക് കസ്റ്റാഡ് പൊടി ചേർത്ത് പെട്ടന്ന് തന്നെ ഇളക്കുക. ലോ ഫ്ളൈമിലിട്ട് വേണം ഇത് വേവിക്കാൻ. ഇനി തിളച്ചു വന്ന പാലിനെ ഒരു മിനിറ്റോളം വേവിച്ചെടുത്ത ശേഷം അടുപ്പിൽ നിന്നും മാറ്റുക. എന്നിട്ട് തണുത്തു കിട്ടിയ മിക്സിനെ ഒരു മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. ഇനി ഒരു ടിന്നിലേക്ക് ഈ മിക്സ് ഒഴിച്ച ശേഷം അടച്ചു വെച്ച് ഫ്രീസറിലേക്ക് മാറ്റുക. ഇനി ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെച്ച് സെറ്റാക്കിയ ശേഷം സെർവ് ചെയ്യാവുന്നതാണ്.

ഇനി എന്തെങ്കിലും കൊണ്ട് ഐസ്ക്രീം ഡെക്കറേറ്റ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഐസ്ക്രീം ഇവിടെ റെഡിയായി വന്നിട്ടുണ്ട്, എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സുമിസ് വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page