നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന ഒന്നാണ് റേഷനരി. എന്നാൽ ഇന്ന് നമുക്ക് റേഷനരി കൊണ്ട് എങ്ങനെയാണ് പായസം ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് അര കപ്പ് അരി എടുക്കുക. ശേഷം അരി നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി റേഷനരിയുടെ സ്മെൽ പോകാനായി പത്തു മിനിറ്റോളം നല്ല ചൂടുള്ള വെള്ളം ചേർത്ത് അരി കുതിരാനായി വെക്കുക. ശേഷം ഒരു കുക്കറിലേക്ക് മാറ്റുക. ഇനി അരിയിലേക്ക് രണ്ടര കപ്പ് വെള്ളം ചേർത്ത് അരി വേവിച്ചെടുക്കുക. മൂന്നു ഫിസിൽ വരുന്നത് വരെ അരി വേവിച്ചാൽ മതിയാകും.
ശേഷം ഒരു കപ്പ് തേങ്ങാ ചിരകി എടുക്കുക. ശേഷം തേങ്ങയെ മിക്സിയിലിട്ട് അടിച്ചെടുക്കുക. എന്നിട്ട് ഒന്നാം പാലും രണ്ടാം പാലും തിരിച് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ശേഷം ഇരുന്നൂറ് ഗ്രാമോളം ശർക്കര എടുക്കുക. ഇനി ശർക്കരയെ അര കപ്പ് വെള്ളം ചേർത്ത് അടുപ്പിലേക്ക് വെച്ച് ഉരുക്കി എടുക്കുക. ശേഷം ശർക്കര പാനി നല്ല പോലെ അരിച്ചെടുക്കുക. ഇനി നല്ല കട്ടിയുള്ള ഒരു ഉരുളിയിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിൽ കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക.
ശേഷം ബാക്കിയുള്ള നെയ്യിലേക്ക് ഒരു നേന്ത്രപ്പഴം അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി വെന്തു വന്ന പഴത്തിലേക്ക് ഉരുക്കിയ ശർക്കര പാനി ചേർത്ത് ഇളക്കുക. ശേഷം വെന്തു കിട്ടിയ അരിയും കൂടി ഈ സമയം പഴത്തിന്റെയും ശർക്കരയുടെയും മിക്സിൽ ചേർത്തിളക്കുക. ശേഷം പത്തു മിനിറ്റോളം ശർക്കരയിൽ അരി വഴറ്റി എടുക്കുക. ഇനി വറ്റി വരുമ്പോൾ നേരത്തെ എടുത്തു വെച്ചിട്ടുള്ള രണ്ടാം പാൽ ചോറിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഷുഗറിൽ ഒരു ചെറിയ പീസ് ചുക്ക് ചേർത്ത് പൊടിക്കുക. ശേഷം പൊടിച്ചെടുത്ത ചുക്ക് പായസത്തിലേക്ക് ചേർത്ത് ഇളക്കുക. ശേഷം അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ ഉപ്പും, അര ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ഇളക്കി പായസം വേവിച്ചെടുക്കുക. ഇനി വറുത്ത നട്ട്സും കിസ്സ്മിസ്സും പായസത്തിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് പാകമായി കിട്ടിയ പായസം ഫ്ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. വളരെ ടേസ്റ്റിയായ ഒരു പായസമാണ് ഇത്. റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയാണ് ഇതെന്ന് പറയേയില്ല.
