ഈസ്റ്റോ, സോഡാപ്പൊടിയോ ചേർക്കാതെ ഇത്രയും സോഫ്റ്റായ വട്ടയപ്പം ഇതിനുമുൻപ് നിങ്ങൾ കഴിച്ചിട്ടേ ഉണ്ടാകില്ല

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടയപ്പം. എന്നാൽ ഇന്ന് നമുക്ക് ഈസ്റ്റോ,സോഡാപ്പൊടിയോ ചേർക്കാതെ നല്ല സോഫ്റ്റ് വട്ടയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് അരിപൊടി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം മുക്കാൽകപ്പ് തേങ്ങയും, രണ്ട് ടേബിൾസ്പൂൺ ചോറും മധുരത്തിന് ആവശ്യമായ മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക.

ശേഷം നല്ല സ്മൂത്തായി അരച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം കാൽക്കപ്പ് നാളികേര വെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലപോലെ കലക്കി വയ്ക്കുക. എന്നിട്ട് പുറത്തുവച്ച് നല്ലപോലെ പാകമായി വന്ന വെള്ളത്തിനെ ഈ മാവിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. ശേഷം അതിലേക്ക് മധുരം ബാലൻസാവാനായി ഒരുനുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.

കൈ വെച്ചിട്ട് ഇളക്കി എടുക്കുന്നതാണ് ഏറെ നല്ലത്. ഒരു ദോശ മാവിൻറെ പരുവത്തിലാണ് ഈ മാവിനെ കിട്ടിയിരിക്കുന്നത്. ശേഷം അടച്ചുവെച്ച്
എട്ടു മണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കുക. 8 മണിക്കൂർ ആയപ്പോൾ മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ട്. എന്നിട്ട് ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് കുറച്ച് എണ്ണ തടവിയ ശേഷം മാവിനെ അതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം പാത്രം അടച്ചു വെച്ച് മീഡിയം ഫ്ളൈമിൽ 15 മിനിട്ട് വേവിച്ചെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നല്ല പഞ്ഞി പോലെ സോഫ്റ്റായ വട്ടയപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു വട്ടയപ്പം തയ്യാറാക്കി നോക്കണേ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply