ഒരു നോൺ സ്റ്റിക്ക് പാത്രം പോലും ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഈ നോൺ സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ഇന്ന് ഏത് നിറത്തിലും, ഏത് രൂപത്തിലും നോൺ സ്റ്റിക്ക് പാത്രങ്ങൾ മാർക്കറ്റുകളിൽ സുലഭമാണ്. ഈ പാത്രങ്ങൾ വളരെ ശ്രദ്ധിച്ചു ഉപയോഗിക്കുകയാണെങ്കിൽ ഒത്തിരി കാലം നമുക്ക് ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ നോൺ സ്റ്റിക്ക് പാത്രം വാങ്ങുന്ന സമയത്തു നല്ലപോലെ കഴുകുക. ശേഷം അതിനെ ഒരു കോട്ടൺ തുണി കൊണ്ട് തുടക്കുക.
ശേഷം ഏതെങ്കിലും ഓയിൽ ഈ പാത്രങ്ങളിൽ ഒന്ന് പുരട്ടി വെക്കുക. എന്നിട്ട് കുറച്ചു സമയങ്ങൾക്ക് ശേഷം ഇത് നല്ലപോലെ തുടച്ചെടുക്കുക. അതുമാത്രമല്ല നോൺ സ്റ്റിക്ക് പാത്രങ്ങളിൽ സ്റ്റീൽ സ്പൂണുകൾ ഉപയോഗിക്കാതിരിക്കുക. നോൺ സ്റ്റിക്ക് പാത്രങ്ങളിൽ തടിയുടെ സ്പൂണുകളാണ് ഏറ്റവും അനുയോജ്യം. അതുപോലെ തന്നെ നോൺ സ്റ്റിക്ക് പാത്രങ്ങളിൽ കുക്ക് ചെയ്ത ശേഷം പത്രത്തിലെ ചൂട് പോയ ശേഷം മാത്രം പാത്രം കഴുകാനായി ശ്രമിക്കുക.
അതുമാത്രമല്ല നോൺ സ്റ്റിക്ക് പാത്രങ്ങൾ കഴുകുമ്പോൾ ചൂട് വെള്ളത്തിൽ സ്പോഞ്ച് മുക്കിയ ശേഷം അതുകൊണ്ട് കഴുകാൻ ശ്രമിക്കുക. കാരണം എണ്ണ മയം പോകാൻ ചൂട് വെള്ളത്തിൽ കഴുകുന്നതാണ് ഏറെ നല്ലത്. പിന്നീട് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നോൺ സ്റ്റിക്ക് പാത്രങ്ങൾ കഴുകുമ്പോൾ കട്ടിയായ സ്ക്രബ്ബർ ഉപയോഗിക്കുന്നതും ഒഴിവാക്കുക. എന്തെന്നാൽ കട്ടിയായ സ്ക്രബ്ബർ ഉപയോഗിക്കുമ്പോൾ പത്രങ്ങളിലെ കോട്ടിങ് ഇതുമൂലം നഷ്ടമാകുന്നു.
അതുപോലെ തെന്നെ ഈ പാത്രങ്ങൾ കഴുകിയ ശേഷം വെള്ളത്തിന്റെ ഈർപ്പവും കളഞ്ഞ ശേഷം മാത്രം സൂക്ഷിച്ചു വെക്കുക. ഇനി നോൺസ്റ്റിക്ക് പാത്രങ്ങളിൽ കുക്ക് ചെയ്യുമ്പോൾ മീഡിയം ഫ്ളൈമിലോ ലോ ഫ്ളൈമിലോ ഇട്ട് കുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ വീടുകളിൽ കാണുന്ന നോൺ സ്റ്റിക്ക് പാത്രങ്ങൾ കൂടുതൽ കാലം കേടുകൂടാതെ നമുക്ക് ഉപയോഗിക്കാൻ കഴിയും.