ചായക്കട രുചിയിൽ കിടിലൻ ടേസ്റ്റിലൊരു ഉള്ളിവട

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്സ് റെസിപ്പിയാണ് ഉള്ളിവട. അത് ചായക്കടയിൽ കഴിക്കുന്നതാണ് നമുക്കെല്ലാം ഏറെ ഇഷ്ടം. എന്നാൽ ഇന്നു നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ചായക്കടയിലെ ഉള്ളിവട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാല് സവാള തൊലി കളഞ്ഞ് കനം കുറച്ച് അരിഞ്ഞ് എടുക്കുക. ശേഷം സവാളയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം ഉപ്പും ചേർത്ത് മിക്‌സാക്കിയ സവാളയെ 15 മിനിട്ടോളം റസ്റ്റ് ചെയ്യാനായി വെക്കുക.

ശേഷം ഉള്ളിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ മൈദമാവ് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പെരിഞ്ചീരകവും, 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞതും, ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് കുറച്ച് കറിവേപ്പില ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നല്ലപോലെ സവാളയുമായി മിക്‌സാക്കുക.

ഉള്ളിയുടെ എല്ലാ ഭാഗത്തേക്കും മാവ് എത്തുന്ന രീതിയിൽ മിക്‌സാക്കി എടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മൈദ കൂടി ചേർത്ത് ഇളക്കുക. ശേഷം മൈദയും ചേർത്ത് ഉള്ളി നല്ലപോലെ ഇളക്കിയ ശേഷം ഒന്ന് ഉരുട്ടി നോക്കുക. എന്നിട്ട് നല്ലപോലെ ഷെയ്പ്പായി വരുന്നുണ്ടെങ്കിൽ മൈദ മതിയായി എന്നതാണ്. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് അര ഭാഗത്തോളം എണ്ണയൊഴിച്ച് ചൂടാക്കുക. ചൂടായി വന്ന എണ്ണയിലേക്ക് ഷെയ്‌പ്പാക്കി വെച്ചിട്ടുള്ള ഉള്ളി വട ഇട്ടുകൊടുക്കുക.

ഒരു നാരങ്ങാ വലിപ്പത്തിലുള്ള ഉള്ളിവട മിക്സിനെ എടുത്ത ശേഷം അതിനെ കയ്യിൽ വെച്ച് ഒന്ന് പ്രെസ്സാക്കി പരത്തുക. എന്നിട്ട് എണ്ണയിലിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. മീഡിയം ഫ്ളൈമിലിട്ട് വേണം ഇത് ഫ്രൈ ചെയ്ത് കോരിയെടുക്കാൻ. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഉള്ളിവട ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു നല്ല
ടേസ്റ്റി ഉള്ളിവട ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page